മോഹൻലാലിനൊപ്പം ഇനി അഭിനയിക്കുമോ..? ഉത്തരം നൽകി ശോഭനഇന്നും പ്രേക്ഷകരുടെ മനസ്സിൽ ഏറ്റവുമിഷ്ടമുള്ള ഓൺ സ്ക്രീൻ ജോഡികളുടെ പേര് ചോദിച്ചാൽ കണ്ണുമടച്ചു പറയുന്ന ഉത്തരം ഒന്നേയുള്ളു, മോഹൻലാലും ശോഭനയും. ഒരുപിടി ചിത്രങ്ങളിലൂടെ മലയാളി മനസ്സുകളിലേക്ക് കയറിക്കൂടിയ സ്റ്റാർ ഓൺ സ്ക്രീൻ ജോഡികൾ. ഇന്നും ടെലിവിഷനിൽ ഇവരുടെ ചിത്രങ്ങൾ വന്നാൽ കണ്ണെടുക്കാതെ കാണുന്നവരാണ് നമ്മൾ.

ഏറെക്കാലത്തിനു ശേഷം സിനിമയിലേക്ക് അടുത്തിടെ ശോഭന തിരിച്ചു വന്നിരുന്നു. വരനെ ആവശ്യമുണ്ട് എന്ന സിനിമയിലൂടെ ആണ് ശോഭന തിരികെ വന്നത്. സുരേഷ് ഗോപിയും ദുൽഖർ സൽമാനും പ്രധാന വേഷങ്ങളിൽ അഭിനയിച്ച ചിത്രം തീയേറ്ററുകളിൽ ഒരു വലിയ വിജയമായിരുന്നു. കഴിഞ്ഞ ലോകം ഡാൻസ് ദിനത്തോട് അനുബന്ധിച്ചു ശോഭന ഫേസ്ബുക്കിൽ ലൈവിൽ എത്തിയിരുന്നു. ആരാധകരുടെ ചോദ്യങ്ങൾക്ക് ശോഭന ലൈവിൽ ഉത്തരങ്ങളും നൽകിയിരുന്നു.

ശോഭനയോടു ആരാധകർ ചോദിച്ചത് കരിയറിൽ ഏറ്റവും കൂടുതൽ ആസ്വദിച്ചു അഭിനയിച്ച ചിത്രമേതെന്നാണ്. കുറച്ച് സിനിമകളുടെ പേര് പറഞ്ഞെങ്കിലും ഏറ്റവുമധികം ആസ്വദിച്ചു ചെയ്ത ചിത്രം തേന്മാവിൻ കൊമ്പത്ത് ആയിരുന്നു എന്നാണ് ശോഭന പറയുന്നത്. മോഹൻലാലിനൊപ്പം ഇനി ഒരു സിനിമ ഉണ്ടാകുമോ എന്നാണ് ആരാധകർ ശോഭനയോട് ചോദിച്ചത്. അവസരം ലഭിക്കുകയാണെങ്കിൽ അതിനു തനിക്കൊരു മടിയും ഇല്ലെന്നാണ് ശോഭന പറയുന്നത്. അടുത്ത സുഹൃത്തായ മോഹൻലാലിനോട് ആരാധകരുടെ ഈ ആവശ്യം അറിയിക്കാമെന്നും ശോഭന പറഞ്ഞു.

Comments are closed.