കിടിലൻ ലുക്കിൽ ലാലേട്ടൻ, ചിത്രങ്ങളും വിഡിയോകളും വൈറൽമലയാളത്തിന്റെ മഹാനടനാണ് മോഹൻലാൽ. നാല്പതു വർഷത്തിലധികമായി അദ്ദേഹം സിനിമ ലോകത്തിന്റെ നെറുകയിലുണ്ട്. വില്ലനായി തുടങ്ങി പിന്നീട് സഹനടനായി നായകനായി സൂപ്പര്താരമായി താരം മുന്നേറിയതിനു കാരണം അദ്ദേഹത്തിന്റെ അഭിനയ മികവ് തന്നെയാണ്. തലമുറകളുടെ ലാലേട്ടനായി അദ്ദേഹം തുടരുന്നത് മലയാളികൾക്ക് അദ്ദേഹത്തോടുള്ള ഇഷ്ടവും ആരാധനയും കൊണ്ടാണ്. ഓരോ മോഹൻലാൽ സിനിമയും പ്രേക്ഷകർക്ക് ഓരോ ആഘോഷങ്ങളാണ്.

മോഹൻലാലിൻറെ ഓരോ പുത്തൻ ഫോട്ടോയും സോഷ്യൽ മീഡിയയിൽ ചർച്ചയാകാറുണ്ട്. ഇപ്പോളിതാ മോഹൻലാലിൻറെ ഒരു പുതിയ ലൂക്കിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുകയാണ്. ശരീര ഭാരം കുറച്ചു കിടിലൻ ലൂക്കിലാണ് താരം ഇപ്പോൾ വൈറലായ ഫോട്ടോയിൽ കാണപെടുന്നമത്. ഒപ്പം താരത്തിന്റ ഡ്രെസ്സും അറ്റയറും ഒക്കെ അടിപൊളിയായിട്ടുണ്ട് എന്നാണ് ആരാധകർ പറയുന്നത്. ഒരു ഫോട്ടോഷൂട്ടിനു വേണ്ടിയാണു താരത്തിന്റെ മേക്ക് ഓവർ.

ദൃശ്യം 2 വിലാണ് മോഹൻലാൽ ഇപ്പോൾ അഭിനയിക്കുന്നത്. ഏഴു വർഷത്തിന് ശേഷമാണു മോഹൻലാൽ ജോർജ്ജുകുട്ടിയായി തിരികെ എത്തുന്നത്. മലയാള സിനിമയിലെ എക്കാലത്തെയും വലിയ വിജയങ്ങളിൽ ഒന്നാണ് ദൃശ്യം. ആദ്യ ഭാഗത്തെ താരനിരയിലെ ഭൂരിഭാഗം പേരും രണ്ടാം ഭാഗത്തിലും എത്തുന്നുണ്ട്. അടുത്ത വർഷം അദ്ദേഹം സ്വന്തം സംവിധാനം സംരംഭമായ ബറോസിലേക്ക് കടക്കും എന്നറിയുന്നു.

Comments are closed.