“ഹോം കണ്ടിട്ട് അഭിനന്ദിക്കുവാൻ വിളിച്ചിട്ട് കിട്ടിയില്ല” ലാലേട്ടന്റെ വാട്ട്സാപ്പ് മെസ്സേജ് പങ്ക് വെച്ച് താരം

0
1848

അടുത്തിടെ പുറത്ത് വന്ന ചിത്രങ്ങളിൽ ഏറ്റവും മികച്ച പ്രേക്ഷകാഭിപ്രായം നേടിയ സിനിമയാണ് ഹോം.റോജിൻ തോമസ് തിരക്കഥയെഴുതി സംവിധാനം ചെയ്യത ഹോം പേരു സൂചിപ്പിക്കുന്നത് പോലെ ഒരു ഫാമിലി എന്റെർറ്റൈൻർ സിനിമയാണ്.ആമസോൺ പ്രൈമിൽ സ്ട്രീം ചെയ്യുന്ന സിനിമയിൽ ഇന്ദ്രൻസ്, നസ്‌ലിൻ, ശ്രീനാഥ് ഭാസി, മഞ്ജു പിള്ള, വിജയ് ബാബു,ശ്രീകാന്ത് മുരളി എന്നിവരാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്.

ചിത്രത്തിനെ അഭിനന്ദിച്ചു നിരവധി പേർ എത്തിയിരുന്നു. ഇപ്പോഴിതാ മലയാളത്തിന്റെ സൂപ്പർതാരം മോഹൻലാലും ഹോമിന് അഭിനന്ദനം അറിയിച്ചു രംഗത്ത് വന്നിരിക്കുകയാണ്.ഹോമിൽ ഒരു പ്രധാന വേഷത്തിലെത്തിയ നടനും സംവിധായകനുമായ ശ്രീകാന്ത് മുരളിയാണ് ഹോമിനെ അഭിനന്ദിച്ചു കൊണ്ടുള്ള മോഹൻലാലിന്റെ വാട്ട്‌സാപ്പ് സന്ദേശം സോഷ്യൽ മീഡിയയിൽ പങ്കു വച്ചത്..

“ഹോം കണ്ടു. വിളിച്ച് അഭിനന്ദിക്കുവാൻ ശ്രമിച്ചിട്ട് കിട്ടിയില്ല. വളരെ മികച്ച സിനിമ. ഇനിയും ഇത് തുടരുക’ എന്നാണ് ശ്രീകാന്ത് മുരളിക്ക് മോഹൻലാൽ മെസ്സേജ് അയച്ചിരിക്കുന്നത്.നേരത്തെ പ്രിയദർശൻ, എ ആർ മുരുഗദോസ് എന്നിവർ ചിത്രത്തിനെ അഭിനന്ദിച്ചു രംഗത്ത് വന്നിരുന്നു.