എന്നെകണ്ട് അടുത്തിരിക്കുന്ന സ്ത്രീകൾ പറയും, അയ്യോ കാലൻ വന്നെന്നു, എന്റെ അമ്മയുടെ ഉള്ളു പിടയുമപ്പോൾനാൽപതു വർഷങ്ങൾക്ക് മുകളിലായി മലയാള സിനിമയിൽ തിളങ്ങി നിൽക്കുന്ന ഒരു മഹാമേരുവാണ് മോഹൻലാൽ. തലമുറകളുടെ ലാലേട്ടനായി തിളങ്ങി നിൽക്കുന്ന താരം ആദ്യമായി അഭിനയിച്ചത് വില്ലൻ വേഷത്തിലാണ്. ഫാസിൽ സംവിധാനം ചെയ്ത മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന സിനിമയിലൂടെയാണ് അദ്ദേഹേം അരങ്ങേറിയത്. കന്നി ചിത്രത്തിലെ പ്രകടനം തന്നെ അദ്ദേഹത്തിനെ ശ്രദ്ധേയനാക്കി. പിന്നീട് ചെറിയ വേഷങ്ങളിലൂടെയും സഹ താരമായും ഒക്കെയാണ് അദ്ദേഹം ഇന്നത്തെ സൂപ്പർ താരമായി മാറിയത്.

സുഹൃത്തുക്കളാണ് പുതിയ താരങ്ങളെ നവോദയ ചിത്രത്തിൽ തേടുന്നു എന്നറിഞ്ഞു മോഹൻലാലിൻറെ ചിത്രങ്ങൾ നിർമ്മാണ കമ്പനിക്ക് അയച്ചു കൊടുത്തത്. അദ്ദേഹത്തിന്റ മികവ് കണ്ടു ഇഷ്ടപെട്ടാണ് അണിയറക്കാർ ആ ചിത്രത്തിൽ അദ്ദേഹത്തിനു വേഷം നൽകിയത്. പിന്നീട് ചില സിനിമകളിൽ കൂടെ അദ്ദേഹം വില്ലൻ വേഷത്തിൽ എത്തി. മഞ്ഞിൽ വിരിഞ്ഞ പൂക്കളിന്റെ റീലീസ് സമയത്ത് ഉണ്ടായ ഒരു അനുഭവം അദ്ദേഹം അടുത്തിടെ തുറന്നു പറഞ്ഞിരുന്നു. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ.

മഞ്ഞില്‍ വിരിഞ്ഞ പൂക്കളുടെ റിലീസ് പരസ്യം മാതൃഭൂമി പത്രത്തില്‍ കണ്ടപ്പോള്‍ അച്ഛനും അമ്മയ്ക്കുമുണ്ടായ സന്തോഷം പറഞ്ഞറിയിക്കാനാവില്ല. ആദ്യ ദിവസം തന്നെ അവര്‍ സിനിമ കാണാന്‍ പോയി. എന്റെ സീനുകള്‍ വരുമ്പോള്‍ അടുത്തിരിക്കുന്ന സ്ത്രീകള്‍ പറയും അയ്യോ കാലന്‍ വരുന്നുണ്ട് അത് കേട്ടപ്പോള്‍ അമ്മയുടെ ഉള്ള് ശരിക്കും പിടഞ്ഞിരിക്കും. അച്ഛനും നല്ല വിഷമമുണ്ടായിരുന്നുവെന്നു അമ്മ പിന്നീട് പറഞ്ഞു.നരേന്ദ്രന്‍ എന്നെക്കൊണ്ട് പോയ ദൂരങ്ങള്‍ എത്രയാണെന്ന് എനിക്കറിയില്ല. നാല്‍പ്പത് വര്‍ഷം കടന്നു പോയിട്ടും നരേന്ദ്രനോട്‌ എനിക്ക് പ്രത്യേകമായ ഒരിഷ്ടമുണ്ട്. വലിയ മോഹങ്ങളൊന്നുമില്ലാതെ സിനിമയുടെ പടവുകള്‍ക്ക് താഴെ ക്ഷമാപൂര്‍വ്വം നിന്ന എന്നെ ഈ ഉയരങ്ങളിലേക്ക് പിടിച്ചു കയറ്റിയത് നരേന്ദ്രനാണ്. ഒരു വിസ്മയമായി എന്നും നരന്ദ്രന്‍ മുന്നിലുണ്ട്. സിനിമയില്‍ തന്നെ നീ നിലനില്‍ക്കും എന്ന വരം പോലെയായിരുന്നു എനിക്ക് മഞ്ഞില്‍ വിരിഞ്ഞ പൂക്കള്..

Comments are closed.