പറഞ്ഞ വാക്കുകളുടെ ആന്തരാർഥം വിശദീകരിച്ചു മോഹൻലാൽ…കോവിഡ് രോഗബാധക്ക് എതിരെ ഉള്ള ചെറുത്‌ നിൽപ്പിന്റെ ഭാഗമായി ഇന്ന് ഇന്ത്യ മുഴുവൻ പ്രധാന മന്ത്രിയുടെ ആഹ്വാന പ്രകാരം ജനത കർഫ്യൂ ആചരിച്ചിരുന്നു. ജനത കർഫ്യൂവിനു ആശംസകളുമായി നിരവധി താരങ്ങൾ എത്തിയിരുന്നു. സൂപ്പർ താരം മോഹൻലാലും ജനത കർഫ്യൂവിനെ പിന്തുണച്ചു എത്തിയിരുന്നു. എന്നാൽ മോഹൻലാൽ അതിനെ പിന്തുണച്ചു പറഞ്ഞ വാചകങ്ങളിലെ അശാസ്ത്രീയതയെ ചോദ്യം ചെയ്തു നിരവധി പേർ എത്തുകയും. ഒരുപാട് ട്രോളുകൾ ഉണ്ടാകുകയും ചെയ്തു.

ഒരു നിമിഷവും വിശ്രമമില്ലാതെ നമുക്കായി സ്വന്തം ആരോഗ്യത്തെ പോലും തൃണവൽഗണിച്ച് പ്രവർത്തിക്കുന്ന ആരോഗ്യ സേവകർക്ക് നന്ദി പറയാനാണ് പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും നമ്മളോട് ആവശ്യപ്പെട്ടത് . നന്ദി ഒരു വലിയ ഔഷധമാണ്, നന്ദിയുള്ളവരായിരിക്കുക എന്നത് വലിയ പുണ്യവും. കൈയ്യടിച്ച് നമ്മൾ എല്ലാവരും ചേർന്ന് ആ പ്രവർത്തി ചെയ്യുമ്പോൾ, അതൊരു പ്രാർത്ഥന പോലെ ആയിത്തീരുന്നു. നമ്മെ എല്ലാവരെയും ഒരുപോലെ ബാധിച്ചിരിക്കുന്ന സർവ്വ അണുക്കളും ആ പ്രാർത്ഥനയുടെ ശക്തിയിൽ നശിച്ചു തുടങ്ങട്ടെ എന്ന് നമുക്ക് പ്രത്യാശിക്കാം… ഈ നിമിഷം പ്രത്യാശ അല്ലാതെ എന്തുണ്ട് നമുക്ക് ബാക്കിയായി…. ജീവന് ഭീഷണിയായ കൊറോണ വൈറസിനെ ഫലപ്രദമായി നേരിടാനുള്ള മരുന്ന് എത്രയും വേഗം കണ്ടുപിടിക്കാൻ ശാസ്ത്രത്തിനു സാധിക്കട്ടെ. പൂർണ്ണ മനസ്സോടെ നമ്മുടെ വീടും പരിസരവും ശുചിയാക്കി വെക്കാൻ ഉള്ള മുഖ്യമന്ത്രിയുടെ ആഹ്വാനവും, നമ്മെ കാക്കുന്ന ആരോഗ്യ സേവകരോട് നന്ദി പറയാനുള്ള പ്രധാനമന്ത്രിയുടെ ആഹ്വാനവും നമുക്ക് രണ്ട് കൈയ്യും നീട്ടി സ്വീകരിക്കാം. ഒരുമിച്ച് ഒരുമയോടെ നാം മുന്നോട്ട്.

Comments are closed.