ലാൽ സാർ തന്നെയാണ് ആന്റണി അഭിനയിക്കും എന്ന് സംവിധായകരോട് പറയാറുള്ളത്, ആന്റണി പെരുമ്പാവൂർഒരുപാട് വർഷങ്ങളായി മോഹൻലാലിനൊപ്പം നിഴലു പോലെ തുടരുന്ന ഒരാളാണ് ആന്റണി പെരുമ്പാവൂർ. മോഹൻലാലിൻറെ ഡ്രൈവർ ആയി ആണ് ആന്റണി ജീവിതം തുടങ്ങുന്നത്. പിന്നീട് അതെ മോഹൻലാലിനെ നായകനാക്കി നരസിംഹം എന്ന സിനിമയുടെ നിർമ്മാതാക്കളിൽ ഒരാളായി പുതിയ ഒരു കരിയർ ആന്റണി തുടങ്ങി. അത് ആശിർവാദ് പ്രൊഡക്ഷൻസ് എന്ന മലയാളത്തിലെ ഏറ്റവും വലിയ നിർമ്മാണ കമ്പനിയുടെ ഉദയമായിരുന്നു. മോഹൻലാലിനെ നായകനാക്കി മോഹൻലാലിൻറെ ഏറ്റവും വലിയ ആരാധകരിൽ ഒരാളായ ആന്റണി ഒരുപാട് ഹിറ്റുകൾ സൃഷ്ടിച്ചു.

ആശിർവാദ് ഒരു വലിയ ബ്രാൻഡായി മാറുകയായിരിന്നു.മോഹൻലാലിനെ അല്ലാതെ ആദ്യമായി ഒരാളെ നായകനാക്കി ആശിർവാദ് നിർമിച്ച ഒരേയൊരു ചിത്രം പ്രണവ് മോഹൻലാലിന്റ ആദിയായിരുന്നു. മലയാള സിനിമയിൽ നാളിതുവരെയുള്ള ഏറ്റവും ഉയർന്ന ബഡ്ജറ്റിൽ നിർമ്മിക്കുന്ന കുഞ്ഞാലിമരക്കാർ എന്ന ചിത്രത്തിന്റെ അമരത്തും ആന്റണി പെരുമ്പാവൂർ തന്നെയായിരുന്നു. നിലവിൽ ദൃശ്യത്തിന്റെ രണ്ടാം ഭാഗത്തിന്റെ ഷൂട്ടിന്റെ ഒരുക്കങ്ങളിലാണ് ആന്റണി.

നിർമ്മിച്ച മിക്ക ചിത്രങ്ങളിലും അഥിതി വേഷത്തിൽ ആന്റണി അഭിനയിക്കാറുണ്ട്. ആന്റണി മുഖം കാണിച്ചിട്ടുള്ള സിനിമകൾ പലതും വമ്പൻ വിജയങ്ങളും ആയി എന്നത് മറ്റൊരു കൗതുകം ഉണർത്തുന്ന വസ്തുത. മോഹൻലാൽ തന്നെയാണ് തന്നെ അഭിനയിക്കാൻ പ്രേരിപ്പിക്കുന്നത് എന്നാണ് ആന്റണി പറയുന്നത്. ആന്റണിയുടെ വാക്കുകൾ ഇങ്ങനെ. ലാൽ സാർ തന്നെയാണ് പല സംവിധായകരോടും ആന്റണി അഭിനയിക്കും ചെറിയ വേഷം കൊടുക്കൂ എന്നു പറയുന്നത്. സത്യത്തിൽ ഇതൊക്കെ ചർച്ചയാകും മുമ്പ് ലാൽ സാറിന്റെ ഇരുപതോളം സിനിമകളിൽ ചെറിയ വേഷത്തിൽ ഞാൻ എത്തിയിട്ടു.

Comments are closed.