വെഡിങ് ആനിവേഴ്സറി മറന്ന മോഹൻലാലിന് സുചിത്ര കൊടുത്ത പണി !!

0
1247

31 വർഷം മുമ്പ് ഒരു 1988 ഏപ്രിൽ 28നാണ് മോഹൻലാൽ സുചിത്രയെ വിവാഹം കഴിക്കുന്നത്. മോഹൻലാലിനൊപ്പം ജീവിതത്തിൽ സുചിത്ര എത്തിയിട്ട് 32 വർഷം കഴിഞ്ഞു. 1988 ഏപ്രില്‍ 28ന് തിരുവനന്തപുരത്തെ ആറ്റുകാല്‍ ഭഗവതി ക്ഷേത്രത്തില്‍ വച്ചായിരുന്നു ഇവരുടെ വിവാഹം.പ്രശസ്ത തമിഴ് നടനും നിര്‍മാതാവായ കെ ബാലാജിയുടെ മകളും സുരേഷ് ബാലാജിയുടെ സഹോദരിയുമാണ് സുചിത്ര.

ഒരു പക്ഷെ ഈ വിവാഹ വാർഷികത്തിന് മാത്രമായിരിക്കും ഒരുപാട് ദിവസങ്ങൾ മോഹൻലാലിനൊപ്പം ചിലവഴിക്കാൻ സുചിത്രക്ക് സാധിക്കുന്നത്. ലോക്ക് ഡൌൺ ആയിരുന്നതിനാൽ ചെന്നൈയിലെ വീട്ടിൽ തന്നെയായിരുന്നു മോഹൻലാൽ രണ്ട് മാസത്തോളം ചിലവഴിച്ചത്. എന്നും ഷൂട്ടും ബഹളവും ഒക്കെയായി തിരക്കുകളിൽ ജീവിക്കുന്ന ഒരാളാണ് മോഹൻലാൽ. തിരക്കേറിയ ജീവിതത്തിനിടയിൽ പല കാര്യങ്ങളും താൻ മറന്നു പോകാറുണ്ട് എന്ന് മോഹൻലാൽ തന്നെ സമ്മതിക്കുന്നു. ഒരിക്കൽ വിവാഹ വാർഷികം മോഹൻലാൽ മറന്നു പോയതും സുചിത്ര അത് ഓര്മിപ്പിച്ചതിനെ കുറിച്ചും മോഹൻലാൽ അതിഥിയായി എത്തിയ ജെ ബി ജംഗ്ഷൻ പ്രോഗ്രാമിൽ മണിയൻപിള്ള പറഞ്ഞിരുന്നു. എന്നാൽ മണിയൻപിള്ള പറഞ്ഞത് അപൂര്ണമായിരുന്നു എന്നും യഥാർഥത്തിൽ സംഭവിച്ചത് ഇങ്ങനെയായിരുന്നു എന്നും മോഹൻലാൽ പറയുന്നു.

“ഞാൻ ദുബായിയിലേക്ക് പോകുകയായിരുന്നു. സുചിത്ര കാറിൽ എന്നെ വിമാനത്താവളത്തിൽ കൊണ്ടാക്കി. ഞാൻ എയർപോർട്ടിന്റെ ലോഞ്ചിൽ വെയിറ്റ് ചെയുമ്പോൾ എനിക്കൊരു കാൾ വന്നു. സുചിത്ര ആയിരുന്നു അത്. അവൾ എന്നോട് പറഞ്ഞു ” ബാഗിനുള്ളിൽ ഞാനൊരു കാര്യം വച്ചിട്ടുണ്ട്. ഒന്ന് നോക്കണം “. ഞാൻ എന്റെ ബാഗ് തുറന്നു നോക്കി. അതിലൊരു മോതിരം ഉണ്ടായിരുന്നു, അതിനൊപ്പം ഒരു കുറിപ്പും. അതിങ്ങനെ ആയിരുന്നു “ഈ ദിവസം എങ്കിലും മറക്കാതിരിക്കുക, ഇന്ന് നമ്മുടെ വെഡിങ് ആനിവേഴ്സറി ആണ് “. എനിക്ക് ഒരുപാട് സങ്കടം തോന്നി. ഇത്തരം കാര്യങ്ങൾ ഒട്ടും ശ്രദ്ധിക്കാത്ത ഒരാളാണ് ഞാൻ.അതിനു ശേഷം ഞാൻ ആ ദിവസം മറക്കാറില്ല. അത് എനിക്കൊരു തിരിച്ചറിവ് ആയിരുന്നു “