പിറന്നാൾ സദ്യയൊരുക്കാൻ അമ്മയില്ല !!മകൾ വിദേശത്തു !! പരിമിതമായ ആഘോഷങ്ങളുമായി ലാലേട്ടന്റെ ഷഷ്ഠിപൂർത്തി !!മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ തന്റെ അറുപതാം പിറന്നാൾ ആഘോഷിക്കുകയാണ് ഇന്ന്. ജീവിതത്തിന്റെ പുതിയൊരു കാലഘട്ടത്തിലേക്ക് കാലെടുത്തു വയ്ക്കുകയാണ് താരം. നാൽപതു വർഷമായി മലയാള സിനിമയിൽ മഹാമേരു പോലെ നിലകൊള്ളുന്ന താരം തന്റെ അറുപതാം പിറന്നാൾ ആഘോഷിക്കുന്നത് ചെന്നൈയിലെ വീട്ടിലാണ്. പലപ്പോഴും സെറ്റുകളിലും മറ്റും മാത്രമായി ഒതുങ്ങാറുള്ള അദ്ദേഹത്തിന്റെ പിറന്നാൾ ആഘോഷങ്ങൾക്ക് വിഭിന്നമാണിത്.

രണ്ട് മാസമായി ലോക്ക് ഡൗണിനെ തുടർന്ന് അദ്ദേഹം ചെന്നൈയിലെ വീട്ടിലാണ് ഉള്ളത്. ഭാര്യ സുചിത്രയും മകൻ പ്രണവും മോഹൻലാലിനൊപ്പം ചെന്നൈയിലെ വീട്ടിലുണ്ട്. താരത്തിന്റെ അറുപതാം പിറന്നാൾ വൻ ആഘോഷമാക്കാൻ ആയിരുന്നു ആരാധകരും അടുപ്പക്കാരും തീരുമാനിച്ചിരുന്നത്. എന്നാൽ കോവിഡ് പ്രതിസന്ധി കാരണം അതൊന്നും നടന്നില്ല.മകൾ വിസ്മയക്കും മോഹൻലാലിനൊപ്പം എത്താൻ കഴിഞ്ഞിട്ടില്ല ഇതുവരെ. തായ്‌ലണ്ടിലാണ് വിസ്മയ ഇപ്പോൾ ഉള്ളത്.

പിറന്നാൾ സദ്യ ഒരുക്കാൻ അമ്മ ശാന്തകുമാരിയും ഇല്ല ലാലിനൊപ്പം. ശാന്തകുമാരി കൊച്ചിയിലെ മോഹൻലാലിന്റെ വീട്ടിലാണ് ഉള്ളത്. മിക്ക പിറന്നാൾ ദിനത്തിലും അമ്മയുടെ സാമിപ്യം തേടി മോഹൻലാൽ എത്താറുണ്ടായിരുന്നു. ഇക്കുറി അത് സംഭവിച്ചില്ല. അടുത്ത വ്യാഴവട്ടത്തിലേക്ക് പരിമിതമായ ഉള്ള ആഘോഷങ്ങളുമായി ആണ് മോഹൻലാൽ നടന്നു കയറുന്നത്. താരത്തിന് എല്ലാവിധ ഭാവുകങ്ങളും

Comments are closed.