സാമൂഹിക അകലം പാലിച്ചു ജോർജ്ജുകുട്ടിയും റാണിയും, ചിത്രങ്ങൾ വൈറൽ

0
73

പ്രേക്ഷകർ വളരെ ആകാംഷയോടെ കാത്തിരിക്കുന്ന ഒരു സിനിമയാണ് ദൃശ്യം 2.ആദ്യ ഭാഗം പ്രേക്ഷകന് നൽകിയ വിസ്മയവും ത്രില്ലും രണ്ടാം ഭാഗത്തിലും നിലനിർത്താൻ കഴിയുമെന്ന വിശ്വാസത്തിലാണ് പ്രേക്ഷകർ. ഇന്ത്യൻ സിനിമ ഒന്നാകെ കൈയടിച്ച ദൃശ്യം മലയാള സിനിമ ചരിത്രത്തിലെ നാഴിക കല്ലുകളിൽ ഒന്നാണ്. ഏഴു വർഷത്തിന് ശേഷമാണു ജോർജ്ജുകുട്ടിയും കുടുംബവും പ്രേക്ഷകരുടെ മുന്നിൽ എത്തുന്നത്. ദൃശ്യം 2 വിന്റെ വിശേഷങ്ങൾ അറിയാൻ പ്രേക്ഷകർക്കു ഒരുപാട് താല്പര്യമുണ്ട്.

കഴിഞ്ഞ മാസമാണ് ദൃശ്യം 2 വിന്റെ ഷൂട്ടിംഗ് തുടങ്ങിയത്. കൊച്ചിയിലെ ഷൂട്ട് കഴിഞ്ഞു ഇപ്പോൾ അണിയറപ്രവർത്തകരും നടി നടന്മാരും തൊടുപുഴയിലെ ലൊക്കേഷനിലാണ് ഉള്ളത്. ജോർജ്ജുകുട്ടിയുടെ വീടും പരിസരവുമെല്ലാം തൊടുപുഴയാണ് ഷൂട്ട്‌ ചെയ്തത്.ചിത്രത്തിന്റ സെറ്റിൽ നിന്നുള്ള ചിത്രങ്ങൾ പുറത്ത് എത്തുമ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചിത്രത്തിന്റ ലൊക്കേഷനിൽ നിന്നുള്ള ഒരു ഫോട്ടോ വൈറലാണ്.

ജോർജുകുട്ടിയുടെയും റാണിയുടേയും ഫോട്ടോയാണ് അത്. മീനയാണ് ഫോട്ടോ പ്രേക്ഷകർക്ക് പങ്കു വച്ചത്. സാമൂഹിക അകലം പാലിച്ച് എന്നാണ് മീന ഫോട്ടോയ്‍ക്ക് നൽകിയ ക്യാപ്ഷൻ. ഒരു സോഫയുടെ രണ്ടു അറ്റങ്ങളിലായി മോഹൻലാലും മീനയും ഇരിക്കുന്ന ചിത്രമാണത്. ആരാധകർ ഈ ചിത്രം ഏറ്റെടുത്തിട്ടുണ്ട്