ഭാര്യയ്ക്കും മക്കള്‍ക്കുമൊപ്പം പാട്ടുപാടി മോഹന്‍ലാല്‍; വൈറലായി വീഡിയോ

0
509

മലയാള സിനിമയുടെ മഹാമേരുവായി തിളങ്ങി നിൽക്കുകയാണ് മോഹൻലാൽ നാല് പതിറ്റാണ്ടുകളായി. മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന ചിത്രം തൊട്ട് ഇന്ന് വരെ ഓരോ നിമിഷവും വളരുന്ന നടനാണ് മോഹൻലാൽ. തലമുറകളുടെ ലാലേട്ടനായി അദ്ദേഹം തുടരുകയാണ്. മറ്റു ഭാഷകളിൽ പോലും മോഹൻലാലിന് ആരാധകരുണ്ട്. വില്ലൻ വേഷങ്ങളിലൂടെ തുടങ്ങി പിന്നിട് സഹനടനും നായകനും ഒക്കെ ആയൊരാളാണ് മോഹൻലാൽ.

32 വർഷം മുമ്പ് 1988 ഏപ്രിൽ 28നാണ് മോഹൻലാൽ31 വർഷം മുമ്പ് 1988 ഏപ്രിൽ 28നാണ് മോഹൻലാൽ സുചിത്രയെ വിവാഹം കഴിക്കുന്നത്. മോഹൻലാലിനൊപ്പം ജീവിതത്തിൽ സുചിത്ര എത്തിയിട്ട് 32 വർഷം കഴിഞ്ഞു. 1988 ഏപ്രില്‍ 28ന് തിരുവനന്തപുരത്തെ ആറ്റുകാല്‍ ഭഗവതി ക്ഷേത്രത്തില്‍ വച്ചായിരുന്നു ഇവരുടെ വിവാഹം.പ്രശസ്ത തമിഴ് നടനും നിര്‍മാതാവായ കെ ബാലാജിയുടെ മകളും സുരേഷ് ബാലാജിയുടെ സഹോദരിയുമാണ് സുചിത്ര.

മീഡിയയുടെ കണ്ണുകളിൽ നിന്നും എന്നും അകന്നു നില്കുന്നവരാണ് മോഹൻലാലിൻറെ കുടുംബം. അപൂർവമായി ആണ് ഇവരുടെ ഒരു ഫോട്ടോ പോലും സോഷ്യൽ മീഡിയയിൽ വരാറുള്ളത്.ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ഒരു വീഡിയോ വൈറലാണ്. മോഹൻലാൽ ഭാര്യ സൂചിത്രക്കും മക്കൾ പ്രണവിനും വിസ്മയക്കുമൊപ്പം ഒരു വേദിയിൽ പാട്ട് പാടുന്ന വീഡിയോ ആണത്.ഗായകൻ ചാൾസ് ആന്റണി പങ്ക് വച്ച വീഡിയോ ആണത്.