പ്രണവിന് പകരം മോഹന്‍ലാല്‍ ആയാലോ ? വൈറലായി വീഡിയോ!!

0
8402

വിനീത് ശ്രീനിവാസൻ ഒരുക്കുന്ന പുത്തൻ ചിത്രമാണ് ഹൃദയം.പ്രണവ് മോഹന്‍ലാല്‍, ദര്‍ശ രാജേന്ദ്രന്‍, കല്യാണി പ്രിയദര്‍ശന്‍ എന്നിവർ ആണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നത്.മെറിലാന്‍ഡ് സിനിമാസിന്‍റെ ബാനറില്‍ വിശാഖ് സുബ്രഹ്മണ്യമാണ് ചിത്രം നിര്‍മിക്കുന്നത്. നാല് പതിറ്റാണ്ടിനു ശേഷം മെറിലാൻഡ് ചലച്ചിത്ര നിർമ്മാണ രംഗത്തേക്ക് തിരികെയെത്തുന്ന ചിത്രം കൂടെയാണ് ഹൃദയം.

ചിത്രത്തിലെ പാട്ടുകളും ടീസറുമെല്ലാം സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു.ദർശന എന്ന ഹൃദയത്തിലേ പാട്ട് ഹിറ്റ് ചാർട്ടുകളിൽ ഇടം പിടിച്ച ഒന്നാണ്. ആ പാട്ടിന്റെ വിഡിയോയിൽ പ്രണവ് മോഹൻലാൽ ദർശന രാജേന്ദ്രനോട് പ്രൊപ്പോസ് ചെയ്യുന്ന ഒരു രംഗമുണ്ട്. ആ രംഗത്തിൽ പ്രണവിന് പകരം മോഹൻലാൽ വന്നാൽ എങ്ങനെയുണ്ടാകും എന്ന് ചിന്തിച്ചിട്ടുണ്ടോ.പ്രണവിന്റെ ഡയലോഗ് മോഹന്‍ലാല്‍ പറയുന്ന എഡിറ്റഡ് വീഡിയോയാണ് സോഷ്യൽ മീഡിയയിൽ താരംഗമാകുന്നതിപ്പോൾ.

ഈ മാസം 21ന് ചിത്രം തിയറ്ററുകളിൽ എത്തും.പ്രൊഡ്യൂസര്‍ സിത്താര സുരേഷാണ്. നോബിള്‍ ബാബു തോമസാണ് ചിത്രത്തിന്റെ സഹ നിര്‍മാണം. അശ്വിനി കലെയാണ് ചിത്രത്തിന്റെ പ്രൊഡക്ഷൻ ഡിസൈനര്‍. ‘ജേക്കബിന്‍റെ സ്വര്‍ഗ്ഗരാജ്യ’മെന്ന ചിത്രം പുറത്തിറങ്ങി അഞ്ച് വര്‍ഷത്തിനു ശേഷമാണ് വിനീത് ശ്രീനിവാസന്റെ ‘ഹൃദയം’ എത്തുന്നത്.

https://www.facebook.com/plugins/video.php?height=331&href=https%3A%2F%2Fwww.facebook.com%2FMohanlalFansClub%2Fvideos%2F891797111489912%2F&show_text=true&width=560&t=0