അദ്ദേഹത്തിൽ ഞാൻ അഡിക്റ്റഡ് ആണ് !! ഭർത്താവിനൊപ്പമുള്ള പുതിയ ചിത്രങ്ങൾ പങ്ക്‌ വച്ചു മിയ

0
7

മലയാള സിനിമയുടെ പ്രിയ നടിയാണ് മിയ ജോർജ്. മിനിസ്‌ക്രീനിൽ നിന്നുമാണ് മിയ ജോർജ് സിനിമയിലേക്ക് എത്തുന്നത്. അൽഫോൻസാമ്മ എന്ന സീരിയലിലൂടെ ആണ് മിയ കരിയർ തുടങ്ങുന്നത്. ആദ്യമായി അഭിനയിച്ചത് ഒരു സ്മാൾ ഫാമിലി എന്ന സിനിമയിലാണ്, പിന്നീട് ചെറിയ വേഷങ്ങളിൽ കുറച്ചു സിനിമകളിൽ കൂടെ അഭിനയിച്ച മിയ നായികയാകുന്നത് ചേട്ടായീസ് എന്ന സിനിമയിലൂടെയാണ്. ബിജു മേനോൻ ആയിരുന്നു നായകൻ

തമിഴിലും തെലുങ്കിലുമെല്ലാം മിയ വേഷമിട്ടിട്ടുണ്ട്. കഴിഞ്ഞ സെപ്റ്റംബർ പന്ത്രണ്ടിന് മിയ ജോർജ് വിവാഹിതയായിരുന്നു. എറണാകുളം സ്വദേശി അശ്വിൻ ഫിലിപ് ആണ് മിയയെ വിവാഹം ചെയ്തത്. എറണാകുളം സെന്റ് ജോർജ് ബസലിക്കയിൽ വച്ചായിരുന്നു വിവാഹം നടന്നത്. എറണാകുളത്തു കൺസ്ട്രക്ഷൻ കമ്പനി നടത്തുകയാണ് അശ്വിൻ. വീട്ടുകാർ ആലോചിച്ചു ഉറപ്പിച്ച വിവാഹമായിരുന്നു ഇത്

വിവാഹ ശേഷം മിയ അശ്വിനൊപ്പമുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കു വയ്ക്കാറുണ്ട്. ഇപ്പോൾ മിയ ഇൻസ്റ്റയിൽ പങ്കു വച്ച അശ്വിനൊപ്പമുള്ള ചിത്രം വൈറലാണ്. ” അദ്ദേഹത്തിൽ ഞാൻ അഡിക്റ്റഡ് ആണ് ” എന്നാണ് ഫോട്ടോക്കൊപ്പം മിയ കുറിച്ചത്. മിയയുടെ മമ്മിയാണ് ഈ ചിത്രം ക്ലിക്ക് ചെയ്തത്. അശ്വിനെ കാണാൻ ക്രിക്കറ്റ്‌ താരം കേദാർ ജാദവിനെ പോലെയുണ്ടെന്നൊക്കെയാണ് കമെന്റുകൾ വരുന്നത്