വിവാഹ സാരികൾ സെലക്ട്‌ ചെയ്തു മിയ? ഒരുക്കം തുടങ്ങിയോന്നു ആരാധകർപാലായിൽ നിന്നു മലയാള സിനിമയിലേക്ക് എത്തിയ സുന്ദരി യാണ് മിയ ജോർജ്. സീരിയലിൽ നിന്നു സിനിമയിൽ എത്തിയ മിയ പിന്നിട് ഒരുപിടി നല്ല വേഷങ്ങളിലെത്തി. തമിഴിലും തെലുങ്കിലും മിയ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. താരം ഇപ്പോൾ വിവാഹ ജീവിതത്തിലേക്ക് കടക്കാൻ ഒരുങ്ങുകയാണ്. കഴിഞ്ഞ മാസമാണ് മിയയുടെ വിവാഹ നിശ്ചയം കഴിഞ്ഞത്. കോട്ടയം സ്വദേശിയും ബിസിനസുകാരനുമായ അശ്വിന്‍ ഫിലിപ്പുമായിട്ടാണ് നടി മിയയുടെ വിവാഹം ഉറപ്പിച്ചിരിക്കുന്നത്.കോവിഡിന്റെ പ്രശ്നങ്ങൾ നിലനിൽക്കുന്നത് കാരണം വിവാഹ തീയതി നിശ്ചയിച്ചിട്ടില്ലായിരുന്നു എന്നാണ് മിയ അറിയിച്ചത്.

അശ്വിന്റെ വീട്ടിൽ വച്ചായിരുന്നു വിവാഹ നിശ്ചയം നടന്നത്. ലോക്ക് ഡൌൺ ആയതു കൊണ്ട് അടുത്ത ബന്ധുക്കൾ മാത്രമേ ചടങ്ങിന് ഉണ്ടായിരുന്നുള്ളു. കണ്‍സ്ട്രക്ഷന്‍ കമ്പനി ഉടമയാണ് അശ്വിന്‍.വീട്ടുകാർ തമ്മിൽ ആലോചിച്ചു ഉറപ്പിച്ച വിവാഹമാണ് ഇതെന്ന് മിയ പറഞ്ഞിരുന്നു. ഇപ്പോൾ സോഷ്യൽ മീഡിയയിൽ പുറത്ത് വന്ന മിയയുടെ ചില ചിത്രങ്ങൾ വൈറലാണ്. സാരികൾ മാറ്റി മാറ്റി ട്രൈ ചെയ്യുന്ന ഫോട്ടോകളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

ഒരു ഫാഷൻ സ്റ്റോർ എന്ന് തോന്നുന്ന സ്ഥലം പശ്ചാത്തലമായി ഉള്ള ചിത്രങ്ങളാണ് പുറത്ത് വന്നിരിക്കുന്നുത്. വിവാഹ ഒരുക്കങ്ങൾ തുടങ്ങിയോ എന്നാണ് ഫോട്ടോ കണ്ടു ആരാധകർ മിയയോട് സോഷ്യൽ മീഡിയയിൽ ചോദിക്കുന്നത്. സെപ്റ്റംബറിൽ വിവാഹം നടക്കുമെന്നുമാണ് നേരത്തെ സൂചനകൾ പുറത്ത് വന്നത്. വിവാഹത്തെക്കുറിച്ചു കൂടുതൽ അറിയാനുള്ള ആകാംക്ഷയിലാണ് താരത്തിന്റെ ആരാധകർ.

Comments are closed.