ദൃശ്യം 2 വിലെ ഈ ഓട്ടോക്കാരൻ ലാലേട്ടന് പ്രിയപ്പെട്ട ഒരാൾ

0
649

ദൃശ്യം 2 എന്ന സിനിമ ഓൺലൈൻ പ്ലാറ്റ്ഫോമിൽ ആണ് റീലീസ് ചെയ്തതു. മികച്ച പ്രതികരണം ആണ് ചിത്രം നേടിയത്. ഏഴു വർഷങ്ങൾക്ക് മുന്നേ പുറത്തിറങ്ങിയ ആദ്യ ഭാഗത്തിന്റ പിൻതുടർച്ച മോശമായില്ല. നിരൂപകർ അടക്കം ചിത്രത്തിന് പോസിറ്റീവ് റിവ്യൂ ആണ് പറഞ്ഞത്. ആമസോൺ പ്രൈമിലാണ് ചിത്രം റീലീസ് ആയത്. രണ്ടാം ഭാഗത്തിൽ എത്തുബോൾ ജോർജ്ജുകുട്ടിയും കുടുംബവും അനുഭവിക്കുന്ന ട്രോമയെ പറ്റിയാണ് ചിത്രം ചർച്ച ചെയുന്നത്

ഒരു വലിയ താരനിര ഒന്നിക്കുന്ന ചിത്രത്തിന്റെ കഥയുടെ അഭിവാജ്യ ഘടകങ്ങളിൽ ഒന്നായിരുന്നു പരദൂഷണ വീരന്മാരായ ഓട്ടോക്കാർ. ജോർജ്ജുകുട്ടിയുടെ കുട്ടിയുടെ കുടുംബത്തെ ചുറ്റിപ്പറ്റിയുള്ള കാര്യങ്ങൾ അറിയാനും പറയാനും ഇവർ ഒരുപാട് ശ്രമിക്കുന്നുണ്ട്. അതിലൊരാൾ മോഹൻലാലിന് ഏറെ പ്രിയപ്പെട്ട സഹചാരിയാണ്. മോഹൻലാലിൻറെ പേർസണൽ മേക്ക് അപ് മാൻ ലിജു കുമാറാണ് ദൃശ്യം 2 ലെ ഓട്ടോക്കാരിൽ ഒരാൾ

ദൃശ്യം 2 വിന്റെ ഭാഗമാകാൻ മോഹൻലാലിനോട് അവസരം ചോദിച്ചു വാങ്ങുകയായിരുന്നു ലിജു. പതിമൂന്ന് വർഷത്തിലേറെയായി ലിജു മോഹന്ലാലിനൊപ്പമുണ്ട്. ചോട്ടാമുംബൈ എന്ന ചിത്രം തൊട്ടാണ് ലാലേട്ടനൊപ്പം കൂടിയത്. തന്റെ ജീവിതത്തിന്റെ തന്നെ ഒരു ഭാഗമാണ് മോഹൻലാൽ എന്നാണ് ലിജു പറയുന്നത്. വീട്ടിലെ ഒരു അംഗത്തെ പോലെയാണ് ലാൽ സാർ തന്നെ കാണുന്നതെന്നും ലിജു കൂട്ടിച്ചേർക്കുന്നു