ദൃശ്യം 2 ലെ മീനയുടെ മേക്ക് അപ്പ്‌ കുറക്കാൻ പറഞ്ഞതാണ്, പക്ഷെ അവർ കേട്ടില്ല

0
923

ദൃശ്യം 2 എന്ന സിനിമ ഓൺലൈൻ പ്ലാറ്റ്ഫോമിൽ ആണ് റീലീസ് ചെയ്തതു. മികച്ച പ്രതികരണം ആണ് ചിത്രം നേടിയത്. ഏഴു വർഷങ്ങൾക്ക് മുന്നേ പുറത്തിറങ്ങിയ ആദ്യ ഭാഗത്തിന്റ പിൻതുടർച്ച മോശമായില്ല. നിരൂപകർ അടക്കം ചിത്രത്തിന് പോസിറ്റീവ് റിവ്യൂ ആണ് പറഞ്ഞത്. ആമസോൺ പ്രൈമിലാണ് ചിത്രം റീലീസ് ആയത്. രണ്ടാം ഭാഗത്തിൽ എത്തുബോൾ ജോർജ്ജുകുട്ടിയും കുടുംബവും അനുഭവിക്കുന്ന ട്രോമയെ പറ്റിയാണ് ചിത്രം ചർച്ച ചെയുന്നത്

എന്നാൽ പോസ്റ്റീവുകൾ പോലെ നെഗറ്റീവുകളും ചിത്രത്തിന് എതിരെ ഉയർന്നിരുന്നു. അതിൽ ഒന്ന് ഒരു സാധാരണ വീട്ടമ്മയായ റാണിയുടെ വേഷത്തിലെത്തിയ മീനയുടെ മേക്ക് അപ്പ്‌ കൂടുതലായി അനുഭവപെട്ടു എന്നതാണ്. അതിനെ കുറിച്ച് ജീത്തു ജോസഫിനോട് ഒരു അഭിമുഖത്തിൽ അടുത്തിടെ ചോദ്യം വന്നിരുന്നു. ആ കാര്യത്തിൽ കഴമ്പുണ്ടെന്നാണ് ജീത്തു പറഞ്ഞത്. ജീത്തുവിന്റെ വാക്കുകൾ ഇങ്ങനെ

“അതിൽ കുറച്ചൊക്കെ സത്യമുണ്ട്. മീനയോട് ഞങ്ങൾ ചില കാര്യങ്ങൾ കുറക്കാൻ പറഞ്ഞതാണ്. എന്നാൽ അത് പറഞ്ഞപ്പോൾ അവർ അപ്പ്‌സെറ്റ് ആകാൻ തുടങ്ങി. അവർക്ക് ഈ ഗ്രാമത്തിലെ വീട്ടമ്മയുടെ കാര്യം പറഞ്ഞിട്ട് കണ്വിൻസിംഗ് ആകുന്നില്ലായിരുന്നു. എനിക്ക് പുള്ളികാരത്തിയിൽ നിന്നും nalla റീയാക്ഷന്സ് ആണ് വേണ്ടത്. അതുകൊണ്ട് തന്നെ ആ കാര്യം അങ്ങ് വിട്ടു കൊടുത്തു. ആദ്യ ഭാഗത്തിലും അങ്ങനെ ഒരു പരാതി വന്നതാണെന്ന് നേരത്തെ തന്നെ പറഞ്ഞിരുന്നതാണ് “