അര്ജുന് അശോകന് നായകനായെത്തുന്നു ‘മെമ്പര്‍ രമേശന് 9-ാം വാര്‍ഡ്’ റിലീസിന് ഒരുങ്ങുകയാണ്.നവാഗതരായ ആന്റോ ജോസ് പെരേരയും എബി ട്രീസ പോളും ചേർന്ന് രചന യും സംവിധാനവും ചെയ്യു്ന്ന ചിത്രത്തിന്റെ രണ്ടാമത്തെ ഗാനം പുറത്ത് വന്നിരിക്കുകയാണ്. ആദ്യ ഗാനം അലരെ ഒരു വലിയ ഹിറ്റായിരുന്നു.തീവണ്ടി, എടക്കാട് ബെറ്റാലിയൻ, ഫൈനൽസ് എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ കൈലാസ് ആണ് ചിത്രത്തിലെ ഗാനങ്ങൾ ഒരുക്കിയത്.
ബോബൻ & മോളി എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ഈ ചിത്രം നിർമ്മിക്കുന്നത് ബോബൻ, മോളി എന്നിവരാണ്. ഗായത്രി അശോക് ചിത്രത്തിലെ നായിക. ചെമ്പൻ വിനോദ്, സാബുമോൻ അബ്ദുസമദ്, ശബരീഷ് വർമ്മ, രഞ്ജി പണിക്കർ , ഇന്ദ്രൻസ്, മമ്മുക്കോയ, സാജു കൊടിയൻ, ജോണി ആന്റണി,ബിനു അടിമാലി അനൂപ് (ഗുലുമാൽ )മെബിൻ ബോബൻ, അഭിമന്യു, ശാരിക ഗീതുസ്, സ്മിനു സിജോ, സിനി അബ്രഹാം ,സജാദ് ബ്രൈറ്റ് ,കല തുടങ്ങിയവരാണ് പ്രധാന താരങ്ങൾ.