മേഘ്‌നയുടെ മുൻഭർത്താവ് ഡോൺ ടോണി വീണ്ടും വിവാഹിതനായിനടി മേഘ്‌ന വിൻസെന്റിന്റെ വിവാഹ മോചനത്തെ സംബന്ധിച്ചിട്ടുള്ള വാർത്തകൾ നേരത്തെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. മേഘ്‌നയും ഡോണും വേർപിരിഞ്ഞെന്നുള്ള വാർത്തകളെ ശെരി വച്ചു കൊണ്ട് പിന്നിട് ഡോണും മേഘ്‌നയും രംഗത്തെത്തിയിരുന്നു. ഒരു വർഷം മുൻപ് തന്നെ പിരിഞ്ഞിരുന്നു എന്നും ഈ കോവിഡ് കാലത്തു അതേ കുറിച്ചുള്ള വാർത്തകൾ സോഷ്യൽ മീഡിയയിൽ പടരുന്നത് ഏറെ വിഷമമുണ്ടാകുന്ന കാര്യമാണെന്ന് ഡോൺ പറഞ്ഞത്.

ഇപ്പോളിതാ ഡോൺ രണ്ടാമത് ഒരു വിവാഹം ചെയ്തനുള്ള റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. വിവാഹ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ കഴിഞ്ഞ ദിനങ്ങളിൽ പുറത്ത് വന്നിരുന്നു. തൃശൂർ സ്വദേശിയാണ് ഡോൺ. നടി ഡിംപിളിന്റെ സഹോദരനാണ് ഡോൺ. തൃശ്ശൂരിൽ വച്ചു തന്നെയാണ് ഡോണിന്റെ രണ്ടാം വിവാഹവും നടന്നത്. ലളിതമായ ചടങ്ങുകളിൽ ലോക്ക് ഡൌൺ നിയമങ്ങൾ പാലിച്ചാണ് വിവാഹം നടന്നത്. അടുത്ത ബന്ധുക്കൾ മാത്രമാണ് വിവാഹത്തിനുണ്ടായത്. കോട്ടയം സ്വദേശി ഡിവൈൻ ക്ലാര ആണ് വധു.

2017 ഏപ്രില്‍ മുപ്പതിനായിരുന്നു ഡോണ്‍ ടോണിയും മേഘ്‌ന വിന്‍സെന്റും വിവാഹിതരാവുന്നത്. മൂന്ന് വര്‍ഷം കഴിഞ്ഞ് ഇതേ ദിവസം തന്നെയാണ് വിവാഹമോചന വാര്‍ത്തയും പുറത്ത് വന്നത്.ഞങ്ങള്‍ വിവാഹമോചിതരായി എന്ന് പറയുന്നത് സത്യമാണ്. 2019 ഒക്ടോബര്‍ അവസാന വാരമാണ് നിയമപരമായി ഡോണും മേഘ്‌നയും വേർപിരിഞ്ഞത്.

Comments are closed.