ചീരു കൊതിക്കുന്നത് ഞങ്ങളെ ഇങ്ങനെ കാണാൻ, ചീരുവിന്റെ ഫോട്ടോക്ക് മുന്നിൽ പുഞ്ചിരിയോടെ കുടുംബാംഗങ്ങൾഞെട്ടലോടെ ആണ് ചിരഞ്ജീവി സർജയുടെ മരണ വാർത്ത സിനിമ ലോകം കേട്ടത്. വെറും മുപ്പത്തിയൊൻപത് വയസു മാത്രം പ്രായമുള്ള ചിരഞ്ജീവി സർജ ജൂൺ 13 നു ആണ് ചിരഞ്ജീവി സർജ ഇഹലോക വാസം വെടിഞ്ഞത്. ശ്വാസതടസ്സം, നെഞ്ചുവേദന എന്നിവ അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ടു പോകുംവഴി ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. കന്നഡ സിനിമയിലെ ഉയർന്നു വരുന്ന താരങ്ങളിൽ ഒരായിരുന്നു ചിരഞ്ജീവി സർജ. ഒരുപിടി വമ്പൻ പ്രൊജെക്ടുകളും അദ്ദേഹത്തിന്റേതായി അണിയറയിൽ ഒരുങ്ങുന്നുണ്ടായിരുന്നു.

ഒരു സിനിമ കുടുംബമാണ് ചിരഞ്ജീവി സർജയുടേത്. അമ്മാവൻ അർജുൻ സർജയും സഹോദരൻ ധ്രുവ് സർജയും ഭാര്യ മേഘ്‌ന രാജും എല്ലാം സിനിമ രംഗത്ത് സജീവമാണ്. രണ്ട് വർഷം മുൻപാണ് ചിരഞ്ജീവി സർജയുടെയും മേഘ്‌ന രാജിന്റെയും വിവാഹം നടന്നത്.‘ആട്ടഗര’ എന്ന ചിത്രത്തിൽ ഒരുമിച്ച് അഭിനയിച്ച ഇരുവരുടെയും ഏറെ നാളത്തെ സൗഹൃദമാണ് വിവാഹത്തിൽ എത്തിയത്. മേഘ്‌ന നാല് മാസം ഗർഭിണി ആയിരിക്കെ ആണ് ചിരഞ്ജീവി ലോകത്തോട് വിട പറഞ്ഞത് എന്നത് ഏറെ സങ്കടമുണർത്തിയ വാർത്തയായിരുന്നു. ഭർത്താവിന്റെ വിയോഗത്തിൽ മനം തകർന്നു കരയുന്ന മേഘ്‌നയുടെ മുഖം ഒരു നൊമ്പര കാഴ്ചയായിരുന്നു.

മേഘ്‌ന ഇപ്പോൾ സോഷ്യൽ മീഡിയയിൽ പങ്കു വച്ച ഒരു ഫോട്ടോ ഹൃദയം കവരുന്ന ഒന്നാണ്. ചിരഞ്ജീവിയുടെ ഫോട്ടോക്ക് മുന്നിൽ ചിരിച്ചു കൊണ്ട് നിൽക്കുന്ന കുടുംബാംഗങ്ങളുടെ ചിത്രമാണ് അത്. ആ പുഞ്ചിരിയാണ് ചീരു ആഗ്രഹിക്കുന്നതെന്നും മേഘ്‌ന രാജ് കുറിക്കുന്നത്. മേഘ്‌നയുടെ വാക്കുകൾ ഇങ്ങനെ “പ്രിയപ്പെട്ട ചീരു, എന്നും ചീരു ഒരു ആഘോഷം തന്നെയാണ്. ഇങ്ങനെയല്ലാതെ വേറെ ഒരു രീതിയിലും ഞങ്ങളെ കാണാൻ ചീരു ആഗ്രഹിക്കുന്നുണ്ടാകില്ല. ഞാൻ പുഞ്ചിരിക്കുന്നതിന് കാരണം ചീരുവാണു. എനിക്ക് അങ്ങ് തന്ന ഏറ്റവും വലിയ സൗഭാഗ്യം ഈ കുടുംബമാണ്. ഞങ്ങൾ എന്നും ഇതുപോലെ തുടരുമെന്ന് ഉറപ്പ് നൽകുന്നു. ഓരോ ദിവസവും ചീരു ആഗ്രഹിച്ചത് പോലെ തന്നെ ചിരിച്ചും കളിച്ചും സ്നേഹിച്ചും ഐക്യത്തോടെ ഞങ്ങൾ ജീവിക്കും.

Comments are closed.