മേഘ്‌നയുടെ കുഞ്ഞിനു പത്തു ലക്ഷം രൂപയുടെ വെള്ളിത്തൊട്ടിൽ സമ്മാനിച്ചു ധ്രുവ് സർജ

0
8

അപ്രതീക്ഷിതമായി ആയിരുന്നു കന്നഡ സിനിമ താരം ചിരഞ്ജീവി സർജയുടെ വിടവാങ്ങൽ. മുപ്പത്തിയൊൻപതാം വയസിലായിരുന്നു ഹൃദയാഘാതം മൂലമുള്ള താരത്തിന്റെ അന്ത്യം. തെന്നിന്ത്യൻ ചലച്ചിത്ര താരം മേഘ്‌ന രാജ് ആണ് ചിരഞ്ജീവി സർജയുടെ ഭാര്യ. ചിരഞ്ജീവിയുടെ മരണ സമയത്തു മേഘ്‌ന നാല് മാസം ഗർഭിണിയായിരുന്നു. അടുത്തിടെ മേഘ്‌നയുടെയും ചിരഞ്ജീവിയുടെയും കുഞ്ഞിന്റെ ബേബി ഷവർ ചടങ്ങ് നടന്നിരുന്നു. ചിരഞ്ജീവിയുടെ കുടുംബം മുൻകൈ എടുത്താണ് ചടങ്ങുകൾ നടത്തിയത്.

മേഘ്‌നയുടെ കുഞ്ഞിന് പത്തു ലക്ഷം രൂപയുടെ വെള്ളിത്തൊട്ടിൽ സമ്മാനിച്ചിരിക്കുകയാണ് സഹോദരൻ ധ്രുവ സർജ ഇപ്പോൾ. മേഘ്‌നയ്ക്ക് സർപ്രൈസ് ആയി ആണ് ധ്രുവ ഈ സമ്മാനം നൽകിയത്. അടുത്ത ബന്ധുവായ സുരാജ് സർജക്ക് ഒപ്പമാണ് ധ്രുവ തൊട്ടിൽ വാങ്ങാൻ എത്തിയത്. ഇതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. കന്നഡയിലെ പുതു തലമുറയിലെ സൂപ്പര്താരങ്ങളിൽ ഒരാളാണ് ധ്രുവ സർജ.

സഹോദരൻ ചിരഞ്ജീവിയുമായി വളരെ അടുത്തൊരു ഹൃദയബന്ധം സ്ഥാപിച്ചിരുന്ന ഒരാളാണ് ധ്രുവ സർജ. ചേട്ടന്റെ വിയോഗത്തിൽ കുടുംബത്തിന് നെടുംതൂണായി നിന്നത് ധ്രുവ സർജയാണ്. ചിരഞ്ജീവി പൂർത്തിയാക്കാതെ പോയ ചിത്രങ്ങളിൽ ചേട്ടന്റെ കഥാപാത്രത്തിമു ശബ്ദം നൽകിയതും ധ്രുവ സർജ്ജയാണ്. മേഘ്‌നയുടെയും ചിരഞ്ജീവിയുടെയും വിവാഹം നടന്ന അതെ ഹാളിൽ വച്ചാണ് ധ്രുവ ബേബി ഷവർ ചടങ്ങും ഒരുക്കിയത്