നടി മീര മുരളീധരൻ വിവാഹിതയായി!!ചിത്രങ്ങൾ കാണാം

0
1025

മിനിസ്‌ക്രീൻ പ്രേക്ഷകരുടെ ഇഷ്ട നായികയാണ് മീര മുരളീധരൻ. ഇരുപതോളം സീരിയലുകളിൽ മീര മുരളീധരൻ അഭിനയിച്ചിട്ടുണ്ട്.സിനിമകളിലും മീര അഭിനയിച്ചിട്ടുണ്ട്. മീരയുടെ വിവാഹം കഴിഞ്ഞിരുന്നു അടുത്തിടെ.ചേർത്തല സ്വദേശിനിയായ മീരയുടെ കഴുത്തിൽ മിന്നു ചാർത്തിയത് എറണാകുളം സൗത്ത് ചിറ്റൂർ സ്വദേശിയായ മനുശങ്കർ മേനോനാണ്..

ആലപ്പുഴ ജില്ലയിലെ കലവൂർ വച്ചാണ് വിവാഹം നടന്നത്. അമ്മ എന്ന സീരിയലിലൂടെ ആണ് മീര പ്രേക്ഷകരുടെ ഇഷ്ട നായികയാകുന്നത്.അനിയത്തി, പൊന്നമ്പിളി, അരുന്ധതി എന്നീ സീരിയലുകളിലെ പ്രകടനവും ഏറെ ശ്രദ്ധേയമായിരുന്നു.ഒരു റിയാലിറ്റി ഷോയിലൂടെ ആണ് ആദ്യം പ്രേക്ഷകരുടെ മുന്നിൽ എത്തുന്നത്.

ചേർത്തല ചക്കരക്കുളം ഗീതാഭവനിൽ പി.എൻ മുരളീധരന്‍റെയും കെ.കെ ഗീതയുടെയും മകളാണ് മീര. എറണാകുളം സൗത്ത് ചിറ്റൂർ ചെറുപിള്ളിൽ വീട്ടിൽ എം.സി ഗിരിജാവല്ലഭന്‍റെയും എസ് രാജശ്രീയുടെയും മകനാണ് മനു.ബ്രൈഡൽ ഷവറിന്റെയും വിവാഹത്തിന്റെയും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ താരം പോസ്റ്റ്‌ ചെയ്തിരുന്നു