ലഡാക് എന്നു പറഞ്ഞ് മണിമല ആറും വാഗാബോർഡർ എന്നു പറഞ്ഞു തിരുവല്ലയിലെ കണ്ടെയ്ൻമെന്റ് സോണും കാണിച്ചു തരുകയാണ് വിഷ്ണുഅവതാരിക എന്ന നിലയിൽ ശ്രദ്ധേയായ ഒരാളാണ് മീരാ അനിൽ. കോമഡി സ്റ്റാർസ് എന്ന പ്രോഗ്രാമിന്റെ ആങ്കർ ആണ് മീരാ കഴിഞ്ഞ എട്ടു വർഷങ്ങളായി. വളരെയധികം ജനപ്രീതി ഉള്ളൊരു പ്രോഗ്രാമാണ് കോമഡി സ്റ്റാർസ്. എൻജിനിയറിങ് ബിരുദധാരി ആയ മീരാ മേഖല ഉപേക്ഷിചാണ് മോഡലിങ്ങിലേക്കും ആക്ടിങ് കരിയാറിലേക്കും കടന്നത്. മുൻ കേരള യൂണിവേഴ്സിറ്റി കലാതിലകം കൂടെയാണ് മീരാ അനിൽ.

അടുത്തിടെയായിരുന്നു മീരയുടെ വിവാഹം. മല്ലപ്പള്ളി സ്വദേശി വിഷ്ണുവാണു മീരയെ വിവാഹം ചെയ്തത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു വളരെ പരിമിതമായ അതിഥികളോടെയാണ് വിവാഹം നടത്തിയത്. മല്ലപ്പള്ളിയിൽ ഒരു കാർ ഡീറ്റൈലിംഗ് സെന്റർ നടത്തുകയാണ് വിഷ്ണു. വിവാഹ ശേഷം വിഷ്ണുവിന്റെ വീട്ടിലാണ് മീരായുള്ളത്. കോവിഡ് പ്രതിസന്ധി ആയതു കൊണ്ട് വിവാഹ ശേഷം പ്ലാൻ ചെയ്തിരുന്ന ഹണി മൂൺ ട്രിപ്പുകൾ നടന്നില്ല എന്നാണ് മീര പറയുന്നത്. നോർത്ത് ഈസ്റ്റിലേക്കും, കാശ്മീരിലേക്കും, ഇന്ത്യക്ക് പുറത്ത് നെതർലാൻഡ്‌സിലേക്കും ഒക്കെ പോകാൻ പ്ലാൻ ചെയ്തിരുന്നു എങ്കിലും കൊറോണ വില്ലനായെന്നു മീര പറയുന്നു. മനോരമ ഓണ്ലൈന് നൽകിയ അഭിമുഖത്തിൽ മീര പറയുന്നതിങ്ങനെ.

വിവാഹ ശേഷം വേൾഡ് ടൂർ എവിടേക്ക് എന്നത് ഞങ്ങളുടെ രണ്ടുപേരുടെയും കൺഫ്യൂഷനായിരുന്നു. എൻഗേജ്മെന്റ് ജനുവരിയിൽ കഴിഞ്ഞ അന്നു മുതൽ പ്ലാനിങ്ങായിരുന്നു. പല രാജ്യങ്ങളും പറഞ്ഞ് അവസാനം ഞങ്ങൾ രണ്ടു പേരും ഒരുമിച്ച് തിരഞ്ഞെടുത്തത് നെതർലൻഡ്സ് ആയിരുന്നു. എനിക്കും വിഷ്ണുവിനും ഒരേപോലെ ഇഷ്ടപ്പെട്ട ഇടമാണ് നെതർലൻഡ്സ്. അവിടുത്തെ കാഴ്ചകളും ആതിഥ്യമര്യാദകളുമെല്ലാം ആരെയും ആകർഷിക്കുന്നതാണ്. വിവാഹ ശേഷം പോകാനുള്ള തയാറെടുപ്പുകൾ നടത്തിയിരുന്നു. അപ്പോഴാണ് വില്ലനായി കൊറോണ എത്തിയത്.. മറ്റൊന്ന് നോർത്ത് ഈസ്റ്റിലേക്കും കശ്മീരിലേക്കുമുള്ളതായിരുന്നു. കൊറോണ കാരണം അതും കാൻസൽ ചെയ്യേണ്ടി വന്നു. ഒാഗസ്റ്റിലായിരുന്നു ട്രിപ് പ്ലാൻ ചെയ്തത്. മിസോറം, മേഘാലയ, ബംഗാൾ, ജമ്മു കശ്മീർ, കൊൽക്കത്ത എന്നിവിടങ്ങളിലേക്കെല്ലാം വിഷ്ണുവിന്റെ കൂടെ പോകണം എന്നായിരുന്നു. വിഷ്ണു ഇവിടെയൊക്കെ പോയതുകൊണ്ട് അവിടുത്തെ കാഴ്ചകളെപ്പറ്റി പറഞ്ഞ് എന്നെ കൊതിപ്പിച്ചിരുന്നു. ഗൂഗിള്‍ നോക്കാതെ പോകാം എന്ന ആഗ്രഹവുമായിരുന്നു. ഒന്നും നടന്നില്ല. ഇപ്പോൾ ലഡാക് എന്നു പറഞ്ഞ് മണിമല ആറും വാഗാബോർഡർ എന്നു പറഞ്ഞു തിരുവല്ലയിലെ കണ്ടെയ്ൻമെന്റ് സോണും കാണിച്ചു തരികയാണ് വിഷ്ണു. അതാണ് ഞങ്ങളുടെ ഇപ്പോഴത്തെ അവസ്ഥ. മണിമലയാറിനെയും എനിക്ക് മറക്കാനാവില്ല. ഞങ്ങളുടെ വിവാഹ ശേഷമുള്ള ഫോട്ടോഷൂട്ട് മണിമലയാറിന്റെ സൗന്ദര്യത്തിലായിരുന്നു

Comments are closed.