ദിലീപിനും കാവ്യയ്ക്കുമൊപ്പം പിറന്നാള്‍ ആഘോഷിച്ച് മീനാക്ഷി!!ചിത്രങ്ങള്‍

0
4099

അന്നും ഇന്നും മലയാളികളുടെ ജനപ്രിയ നായകനാണ് ദിലീപ്. സഹ സംവിധായകനായി തുടങ്ങി പതിയെ അഭിനയ ജീവിതത്തിലേക്ക് കടന്ന ദിലീപ് തന്റെ കഠിനാധ്വാനം കൊണ്ടാണ് ഇന്നത്തെ നിലയിൽ എത്തിയത്.താരപുത്രർ സിനിമയിൽ വാഴുന്ന കാലമാണിത്. ദിലീപിന്റെയും മഞ്ജു വാരിയരുടെയും മകളായ മീനാക്ഷി എന്ന് സിനിമയിൽ എത്തും എന്ന് അറിയാനാണ് ആരാധകരുടെ ആഗ്രഹം. എന്നാൽ മീനാക്ഷി ആ പ്രൊഫഷൻ അല്ല തിരഞ്ഞെടുത്തത്. ഒരു ഡോക്ടറാകാൻ ആണ് മീനാക്ഷിയുടെ ആഗ്രഹം.

മീനാക്ഷിയുടെ പിറന്നാൾ ആയിരുന്നു രണ്ടു ദിവസം മുൻപ്.ദിലീപിനും കാവ്യാ മാധവനുമൊപ്പമാണ് മീനാക്ഷി തന്റെ പിറന്നാൾ ആഘോഷിച്ചത്.പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങൾ മീനാക്ഷി തന്നെ സോഷ്യൽ മീഡിയയിൽ പങ്കു വച്ചിരുന്നു. മീനാക്ഷിയുടെ സുഹൃത്തുക്കളും പിറന്നാൾ ആഘോഷത്തിന് എത്തിയിരുന്നു.

മീനാക്ഷിയുടെ ചിത്രങ്ങൾ എപ്പോഴും സോഷ്യൽ മീഡിയയിൽ വൈറൽ ആകാറുണ്ട്. നാദിർഷായുടെ മകളുടെ വിവാഹത്തിന് മീനാക്ഷി എത്തിയപ്പോൾ എടുത്ത ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. ആ വിവാഹത്തിന് മീനാക്ഷി കൂട്ടുകാരോടൊത്തു നൃത്ത ചുവടുകളും വച്ചിരുന്നു