പുത്തൻ മേക്ക് ഓവറിൽ മീന…ഒരു കാലത്തു തെന്നിന്ത്യയിലെ താര റാണിയായിരുന്നു മീന. ഒട്ടു മിക്ക തെന്നിന്ത്യൻ സൂപ്പര്താരങ്ങളുടെയും നായികയായി മീന അഭിനയിച്ചിട്ടുണ്ട്. വളരെ ചെറുപ്പത്തിൽ തന്നെ സിനിമയിൽ എത്തിയ ഒരാളായ മീന മൂന്ന് പതിറ്റാണ്ടിനു മേലെ അഭിനയ പാരമ്പര്യം ഉള്ളൊരു നടിയാണ്. വമ്പൻ വിജയങ്ങൾ സ്വന്തം പേരിലുള്ള മീന മലയാളത്തിലും സൂപ്പർ താരങ്ങളുടെ നായികയായി എത്തിയിട്ടുണ്ട്. വിവാഹ ശേഷം ഒരു ബ്രേക്ക്‌ എടുത്ത മീന സിനിമയിലേക്ക് പിന്നെയും ശക്തമായി തിരിച്ചു വന്നു.

ഇപ്പോൾ മീനയുടെ പുത്തൻ മേക്ക് ഓവർ കണ്ടു ഞെട്ടിയിരിക്കുകയാണ് പ്രേക്ഷകർ. ശരീര ഭാരം കുറച്ചു സുന്ദരിയായി ആണ് മീന എത്തിയിരിക്കുന്നത്. വിവാഹ ശേഷം അഭിനയിക്കാൻ എത്തിയപ്പോൾ മീന നന്നേ തടിച്ചിരുന്നു. ഇപ്പോളത്തെ മീനയുടെ ലുക്ക്‌ കണ്ടാൽ ആ പഴയ മീനയെ പോലെയുണ്ട് എന്നാണ് ആരാധകർ പറയുന്നത്. താരം പങ്കു വച്ച ചിത്രങ്ങൾ വൈറലാണ്.

മലയാളത്തിൽ ഷൈലോക്കിലാണ് മീന അവസാനമായി അഭിനയിച്ചത്. അജയ് വാസുദേവിന്റെ സംവിധാനം മികവിൽ മമ്മൂട്ടി നായകനായി എത്തിയ ചിത്രം ഒരു വൻ വിജയമായിരുന്നു. തമിഴ് താരം രാജ് കിരണിന്റെ നായികയായി ആണ് മീന ഷൈലോക്കിൽ അഭിനയിച്ചത്.

Comments are closed.