അശ്വതിയുടെ ഫോട്ടോഷൂട്ട്, ചുരിദാറിന്റെ കളർ ഇളകി മുഖത്ത് പറ്റിയെന്നു ട്രോളി മാത്തുക്കുട്ടികോമഡി നൈറ്റ്സ് എന്ന പ്രോഗ്രാമിന്റെ അവതാരകയായി പ്രശസ്തി നേടിയ താരമാണ് അശ്വതി ശ്രീകാന്ത്. ഒരു ആൾ റൗണ്ടറാണ് അശ്വതി. ആർ ജെ ആയും, കവിയത്രിയായും എല്ലാം അശ്വതി കഴിവ് തെളിയിച്ചിട്ടുണ്ട്. വിദേശത്ത് ആർ ജെ ആയി പ്രവർത്തിച്ച ഒരുപാട് ഷോകളുടെ ആങ്കർ ആയും പ്രവർത്തിച്ചിട്ടുണ്ട്. സമൂഹ മാധ്യമങ്ങളിലും ഏറെ സജീവമാണ് അശ്വതി. തന്റെ ഇൻസ്റ്റ പ്രൊഫൈലിലുടെ തന്റെ വിശേഷങ്ങളും പുത്തൻ ചിത്രങ്ങളുമെല്ലാം താരം അപ്ഡേറ്റ് ചെയ്യാറുണ്ട്.

അടുത്തിടെ അശ്വതി ഇൻസ്റ്റാഗ്രാമിൽ പങ്കു വച്ച ഒരു ഫോട്ടോ ഷൂട്ട്‌ വൈറലാണ്. ബ്ലാക്ക് ആൻഡ് വൈറ്റ് കോസ്റ്യൂമിൽ എത്തിയ താരത്തിന്റെ ചിത്രങ്ങൾ പകർത്തിയത് ബ്ലാക്ക് ടൈ ഫോട്ടോഗ്രാഫി ആണ്. ജീവിതം കളർ ആണ് പക്ഷെ ബ്ലാക്ക് ആൻഡ് വൈറ്റ് ആണ് യാഥാർഥ്യം എന്ന ക്യാപ്ഷനിലാണ് താരം ചിത്രങ്ങൾ പങ്കു വച്ചത്. നിരവധി കമെന്റുകൾ ആണ് ഫോട്ടോക്ക് താഴെ വരുന്നത്.

എന്നാൽ അശ്വതിയെ ട്രോളി ഫോട്ടോക്ക് താഴെ ഒരാൾ എത്തിയിട്ടുണ്ട്. അശ്വതിയുടെ സുഹൃത്ത്‌ കൂടെയാണ് ആർ ജെ മാത്തുകുട്ടിയാണ് അശ്വതിയെ ട്രോളി എത്തിയത്. ചുരിദാറിന്റെ കളർ ഇളകി മുഖത്ത് പിടിച്ചിട്ടുണ്ട് എന്നാണ് മാത്തുക്കുട്ടിയുടെ കമെന്റ്. നിരവധി റിപ്ലൈകളും താരത്തിന്റെ കംമെന്റിനു താഴെ എത്തുന്നുണ്ട്. ഇത്രയും വേണ്ടിയിരുന്നില്ല എന്നാണ് ഒരു കമെന്റ് .

Comments are closed.