മാർജാരയുമായി ലാലേട്ടൻരാകേഷ് ബാല എന്ന പുതുമുഖ സംവിധായകന്‍ അണിയിച്ചൊരുക്കുന്ന ചിത്രമാണ് മാര്‍ജാര- ഒരു കല്ലു വച്ച നുണ.ഹരീഷ് പേരാടി, ടിനി ടോം, അഭിരാമി, സുധിര്‍ കരമന, രേണു സൗന്ദര്, ജെയ്സണ്‍ ചാക്കോ, വിഹാന്‍, കൊല്ലം സുധി, തങ്കച്ചന്‍ തുടങ്ങിയ വന്‍ താരനിരയാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്.കിരണ്‍ ജോസ് സംഗീത സംവിധാനം നിര്‍വ്വഹിച്ചിരിയ്ക്കുന്ന ചിത്രത്തിന്റെ ഗാനരചന നിര്‍വ്വഹിച്ചിരിയ്ക്കുന്നത് റഫീക്ക് അഹമ്മദും, ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരനുമാണ്. ക്യാമറ ജെറിസെെമണും, എഡിറ്റിംഗ് ലിജോപോളും നിര്‍വ്വഹിച്ചിരിയ്ക്കുന്നു.

റിലീസിന് തെയ്യാറെടുത്തുകൊണ്ടിരിക്കുന്ന ചിത്രം പുതുവർഷത്തിലെ ആദ്യചിത്രമായി 2020 ജനുവരി ആദ്യ വാരങ്ങളിൽ തന്നെ തീയേറ്ററുകളിൽ എത്തും. ചിത്രത്തിന്റെ ഒഫീഷ്യൽ ട്രൈലെർ ഡിസംബർ ഏഴാം തിയതി ശനിയാഴ്ച (7/12/2019) വൈകുന്നേരം ഏഴുമണിക്ക് (7 pm), മലയാളത്തിന്റെ മഹാനടൻ നമ്മുടെ സ്വന്തം ലാലേട്ടന്റെ ഒഫീഷ്യൽ ഫേസ്ബുക് പേജ് വഴി റിലീസ് ചെയ്യും.

Comments are closed.