മാർജാര ഒരു കല്ല് വച്ച നുണ ട്രൈലെർനവാഗതനായ രാകേഷ് ബാല ഒരുക്കുന്ന പുതിയ ചിത്രമാണ് മാർജാര ഒരു കല്ല് വച്ച നുണ. ഹരീഷ് പേരാടി, ടിനി ടോം, അഭിരാമി, സുധിര്‍ കരമന, രേണു സൗന്ദര്, ജെയ്‌സണ്‍ ചാക്കോ, വിഹാന്‍, കൊല്ലം സുധി, തങ്കച്ചന്‍ തുടങ്ങിയ വന്‍ താരനിരയാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്.രാമായണത്തില്‍ പറയുന്ന അഹല്യ മോക്ഷത്തിന്റെ ഒരു മോഡേണ്‍ ഇന്റെര്‍പ്രെറ്റേഷന്‍ ആണ് മാര്‍ജാര എന്നാണ് അണിയറ പ്രവർത്തകർ പറയുന്നത്

ചിത്രത്തിന്റെ ട്രൈലെർ അടുത്തിടെ പുറത്തിറങ്ങി. സൂപ്പർസ്റ്റാർ മോഹൻലാൽ തന്റെ ഫേസ്ബുക് പേജിലൂടെ ആണ് ചിത്രത്തിന്റെ ട്രൈലെർ പുറത്ത് വിട്ടത്. റിലീസിന് തെയ്യാറെടുത്തുകൊണ്ടിരിക്കുന്ന ചിത്രം പുതുവർഷത്തിലെ ആദ്യചിത്രമായി 2020 ജനുവരി ആദ്യ വാരങ്ങളിൽ തന്നെ തീയേറ്ററുകളിൽ എത്തും.

Movie: Maarjaara Oru Kalluvacha Nuna
Written & Directed by: Raakesh Baala
Producer: Chacko Mullappally

Comments are closed.