മരക്കാരിന് വിചാരിച്ചത്ര തീയേറ്ററുകൾ കിട്ടുമോ!!കാവൽ, ജാനേമൻ, കുറുപ്പ് തുടങ്ങി പല സിനിമകൾക്കും വൻ തിരക്ക്!!

0
20921

ഡിസംബർ രണ്ടിന് കേരളത്തിലെ സിനിമാ പ്രേമികൾ കുഞ്ഞാലി മരക്കാർ എന്ന ചിത്രത്തിന്റ റീലീസിന് കണ്ണും നട്ടിരിക്കുകയാണ്. മലയാള സിനിമാ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ റീലീസ് ആകാൻ ഒരുങ്ങുകയാണ് മരക്കാർ.3500 നു അടുപ്പിച്ചു സ്ക്രീനുകൾ ചിത്രത്തിന് ഉണ്ടാകും എന്നാണ് അറിയുന്നത്. ഇതൊരു സർവകാല റെക്കോർഡ് ആണ്

കേരളത്തിൽ ചിത്രം അറുനൂറോളം സെന്ററുകളിൽ എത്തുമെന്നാണ് ആദ്യ റിപ്പോർട്ടുകൾ വന്നത്. ചിത്രത്തിന് വൻ ഇൻഷ്യൽ ഉണ്ടാകാൻ റീലീസിംഗ് സെന്ററുകൾ കൂടുതൽ ഉണ്ടായേ മതിയാകു. അതുകൊണ്ട് തന്നെ കേരളത്തിലെ ഭൂരിഭാഗം സ്ക്രീനുകളിലും റീലീസ് ചെയ്യാനാണ് അണിയറക്കാർ പദ്ധതി ഇടുന്നത്. എന്നാൽ നിലവിൽ കേരളത്തിലെ സിനിമാ ബോക്സ്‌ ഓഫീസിന്റെ അവസ്ഥ തന്നെ വേറെയാണ്. നിലവിൽ പ്രദർശിപ്പിച്ചു കൊണ്ടിരിക്കുന്ന പല ചിത്രങ്ങൾക്കും ആളുണ്ട്.

കുറുപ്പിന് സ്റ്റെഡി ആയി ആളെ കിട്ടുന്നുണ്ട്. മൌത്ത് പബ്ലിസിറ്റിടിയുടെ ബലത്തിൽ ജാനേമൻ കയറി വരുകയും ഒരു വമ്പൻ ഹിറ്റ് ആകുകയും ചെയ്തു. നിലവിൽ മിക്ക സെന്ററുകളിലും ഹൗസ്ഫുൾ ആണ് ചിത്രം. ഇന്നലെ റീലീസ് ആയ കാവലിനു മികച്ച തിരക്കുണ്ട്. നല്ല ജനാതിരക്കുള്ള ചിത്രങ്ങൾ നിലവിൽ തിയേറ്ററിൽ പ്രദർശിപ്പിച്ചു വരുമ്പോൾ അറുനൂറു സ്ക്രീനുകൾ എന്ന മാജിക്ക് ഫിഗർ മരക്കാരിന് ലഭിക്കുമോ എന്നാണ് സംശയം. ഈ കാര്യത്തിൽ തിയേറ്റർ ഉടമകളുടെ തീരുമാനം ആണ് അന്തിമ വാക്ക്, നല്ല കളക്ഷൻ ഉള്ള ചിത്രങ്ങളെ അവർ മാറ്റുമോ എന്ന് കണ്ടറിയണം. മാറ്റാൻ സാധ്യതയും ഉണ്ട്. കാരണം ആ ബ്രാന്റിന്റെ പേര് മോഹൻലാൽ എന്നാണ്.