തരംഗമായി മരക്കാർ ടീസർ!!മോഹൻലാലിന്റെ പോസ്റ്റിനു കമന്റ്‌ ചെയ്ത് ഫേസ്ബുക്ക്‌

0
7644

ഡിസംബർ 2 നു കുഞ്ഞാലി മരക്കാർ തീയേറ്ററുകളിൽ എത്തുകയാണ്. പ്രിയദർശൻ മോഹൻലാൽ കോമ്പോയിൽ ഒരുങ്ങുന്ന ചിത്രം മലയാള സിനിമയിൽ തന്നെ ഏറ്റവുമുയർന്ന ബജറ്റിലാണ് നിർമ്മിച്ചിരിക്കുന്നത്.ചിത്രത്തിന്റെ പുതിയ ടീസർ ഇന്നലെ സോഷ്യൽ മീഡിയയിലൂടെ പുറത്ത് വന്നിരുന്നു. ലക്ഷകണക്കിന് ആളുകളാണ് ടീസർ നിമിഷ നേരം കൊണ്ട് കണ്ടത്.

പതിനഞ്ച് ലക്ഷം കാഴ്ചക്കാരാണ് ചിത്രത്തിന്റ മലയാളം ടീസറിനു ലഭിച്ചത്.അഞ്ചു ഭാഷകളിൽ പുറത്ത് വരുന്ന ചിത്രത്തിന്റെ മറ്റു ഭാഷകളിലെ ടീസർ വ്യൂ കൗണ്ട് കൂടെ കണക്കിലെടുത്താൽ മുപ്പതു ലക്ഷത്തിനു പുറത്തുവരും. മോഹൻലാൽ ഫേസ്ബുക്ക്‌ പേജിൽ പോസ്റ്റ്‌ ചെയ്ത ടീസർ ലിങ്കിനു താഴെ വന്നൊരു കമന്റ്‌ ഏറെ ശ്രദ്ധേയമാകുകയാണ്.

മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച ടീസര്‍ പോസ്റ്റിന് താഴെ ഫേസ്ബുക്ക് കമന്റ്‌ ചെയ്തിരിക്കുകയാണ്.. ‘ഈ ടീസര്‍ എത്രമാത്രം വലിയ ഇതിഹാസമാണെന്ന് പറയാന്‍ കഴിയുന്നില്ല’ – എന്നായിരുന്നു ഫേസ്ബുക്കിന്റെ കമന്റ്. കംമെന്റിനു ഒരുപാട് ലൈക്കുകളും റിപ്ലൈ കമ്മെന്റുകളും വരുന്നുണ്ട്.