തീയേറ്ററുകളിൽ വൻ ക്യു!!മരക്കാർ ബുക്കിങ് തുടങ്ങി !!! വീഡിയോ

0
2638

കുഞ്ഞാലി മരക്കാർ അറബികടലിന്റെ സിംഹം എന്ന ചിത്രത്തിനെ വരവേൽക്കാൻ ആരാധകരും മലയാള സിനിമാ ലോകവും തയാറെടുത്തുകഴിഞ്ഞു. ഡിസംബർ 2 നു മലയാളം സിനിമയിലെ ഏറ്റവും വലിയ റീലീസ് ആയി ചിത്രം പ്രേക്ഷകർക് മുന്നിലെത്തും. ഇന്നലെയും ഇന്നുമായി വന്ന ചിത്രത്തിന്റെ ടീസറുകളും സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിരുന്നു.

ലോകമെമ്പാടുമായി 3500 സ്ക്രീനുകളിൽ ചിത്രം എത്തും എന്നാണ് റിപ്പോർട്ടുകൾ. കേരളത്തിൽ 600 നു അടുപ്പിച്ചു സ്ക്രീനുകൾ ഉണ്ടാകുമെന്നറിയുന്നു. ഫാൻസ്‌ ഷോകളുടെ കാര്യത്തിലും ചിത്രം റെക്കോർഡ് തീർക്കും. ഇതുവരെയായി 700 നു അടുപ്പിച്ചു ഫാൻസ്‌ ഷോകൾ ചാർട്ട് ചെയ്തിട്ടുണ്ട്.കേരളത്തിന്‌ ഉള്ളിൽ പല തീയേറ്ററുകളിലും പ്രീ ബുക്കിങ് തുടങ്ങിയിട്ടുണ്ട്.