മരക്കാരിന് ടൈം ട്രാവൽ ചെയ്തു ഗലീലിയോ കൊടുത്തതാണോ ടെലിസ്കോപ്!! വിമർശനത്തിന് പ്രിയദർശന്റെ മറുപടി ഇങ്ങനെ

0
1934

മരക്കാർ എന്ന മലയാള സിനിമയിലെ വമ്പൻ ചിത്രം ഡിസംബർ 2 ന് തീയേറ്ററുകളിൽ എത്തുകയാണ്. പ്രേക്ഷകർ ആവേശത്തോടെയാണ് ചിത്രത്തിന്റെ റീലീസിന് കാത്തിരിക്കുന്നത്. കഴിഞ്ഞ ദേശീയ സിനിമാ അവാർഡുകളിൽ മലയാള സിനിമയുടെ അഭിമാനം ഉയർത്തിയ ചിത്രം റീലീസ് ചെയ്യുന്നതിനോട് അനുബന്ധിച്ചു ചിലരെങ്കിലും ചിത്രം ചരിത്രത്തോട് എത്ര നീതി പുലർത്തും എന്ന കാര്യം ഉന്നയിച്ചു വിമർശനങ്ങൾ നടത്തുന്നുണ്ട്.

ഈ വിമർശനങ്ങൾക്ക് മറുപടി നൽകുകയാണ് പ്രിയദർശൻ ഇപ്പോൾ.മാതൃഭൂമിക്ക് നൽകിയ ഒരു ലേഖനത്തിലാണ് വിമർശനങ്ങൾക്ക് ഒരു മറുപടി എന്നോണം പ്രിയദർശൻ മറുപടി പറയുന്നത്. മരക്കാരുടെ വേഷവിധാനത്തെ പറ്റിയും, ഭാഷയെ പറ്റിയും ചിത്രത്തിന്റെ സ്റ്റിലുകളിൽ മരക്കാരുടെ പക്കൽ ഉണ്ടായിരുന്ന ദൂരദർശിനിയെ പറ്റിയുമായിരുന്നു വിമർശനങ്ങൾ ഏറെയും. പ്രിയദർശൻ പറഞ്ഞ വാക്കുകൾ ഇങ്ങനെ.

“സിനിമയുടെ ട്രെയ്ലർ ഇറങ്ങിയപ്പോൾ പലരും ഉന്നയിച്ച വിമർശനം മരക്കാരുടെ മുഖത്ത് ഗണപതിയുടെ രൂപം പതിച്ചുവെച്ചിരിക്കുന്നു എന്നതാണ്. ശരിക്കും പറഞ്ഞാൽ അത് ഗണപതിയല്ല, മറിച്ച് സാമൂതിരിയുടെ കൊടിയടയാളമായ ആനയാണ്.ഇന്ന് കേരള ഗവൺമെന്റിന്റെ അടയാളമായ ആനയും ശംഖും ആ ചരിത്രത്തിൽനിന്ന് വന്നതാവാം. സാമൂതിരിയുടെ ആനയും തിരുവിതാംകൂറിന്റെ ശംഖും ചേർന്നാണ് കേരളത്തിന്റെ ഇന്നത്തെ മുദ്ര ഉണ്ടാക്കിയത് എന്നു പറയപ്പെടുന്നു. അതുകൊണ്ടാണ് കൊടിയടയാളമായ ആന മരക്കാരിന്റെ മുഖത്ത് വന്നത്. ആനയെ കണ്ടാൽ അത് ഗണപതിയല്ലെന്ന് തിരിച്ചറിയാനുള്ള ചരിത്രബോധം പലർക്കുമില്ലാത്തതിന്റെ പ്രശ്നമാണത്. രണ്ടാമത്തെ കാര്യം ടെലിസ്കോപ്പിനെക്കുറിച്ചുള്ള വിമർശനമായിരുന്നു. ഗലീലിയോ ടെലിസ്കോപ്പ് കണ്ടുപിടിച്ച 17-ാം നൂറ്റാണ്ടിലാണ്, പിന്നെ എങ്ങനെ 16-ാം നൂറ്റാണ്ടിൽ ജീവിച്ച മരക്കാരിന് അത് ഉപയോഗിക്കാൻ പറ്റും എന്നായിരുന്നു ചോദ്യം. അതിന്റെ ഉത്തരം ഗലീലിയോ 17-ാം നൂറ്റാണ്ടിൽ കണ്ടുപിടിച്ചത് ആസ്ട്രോണമിക്കൽ ടെലിസ്കോപ്പാണ്, അതിനു മുമ്പേ 13-ാം നൂറ്റാണ്ടിൽത്തന്നെ ടെറസ്ട്രിയൽ ടെലിസ്കോപ്പ് കണ്ടുപിടിച്ചിരുന്നു എന്നാണ്. മരക്കാർ ഉപയോഗിക്കുന്നത് ഈ ടെറസ്ട്രിയൽ ടെലിസ്കോപ്പാണ്….

-പ്രിയദർശൻ
(മാതൃഭൂമി വരാന്തപതിപ്പ്)”