ഒടിയനിൽ ഞാനും ഷമ്മി തിലകനും കൂടിയാണ് ഡബ്ബ് ചെയ്‌തത്!! പക്ഷെ അംഗീകാരം കിട്ടിയത് ഒരാൾക്ക്നടൻ, ഡബ്ബിങ് അര്ടിസ്റ്റ് എന്നി നിലകളിൽ പ്രശസ്തനാണ് മനോജ്‌ നായർ. സിനിമ സീരിയൽ താരം ബീന ആന്റണിയുടെ ഭർത്താവ് കൂടെയാണ് മനോജ്‌ നായർ. സീരിയൽ മേഖലയിലെ മിന്നും താരങ്ങളിൽ ഒരാളാണ് മനോജ്‌. ഒപ്പം സിനിമകളിലും വേഷമിട്ടിട്ടുണ്ട്. ഡബ്ബിങ് അര്ടിസ്റ്റ് ആയും മനോജ്‌ സിനിമ രംഗത്ത് പ്രവർത്തിച്ചിട്ടുണ്ട്. വമ്പൻ ഹിറ്റായ പുലിമുരുകൻ എന്ന ചിത്രത്തിലെ ഡാഡി ഗിരിജ എന്ന വില്ലൻ കഥാപാത്രത്തിന് ശബ്ദം നൽകിയത് മനോജ്‌ ആണ്.

താൻ ഡബ്ബിങ് ചെയ്‌തെങ്കിലും അതിനുള്ള അംഗീകാരം ലഭിക്കാതെ പോയ ചിത്രത്തിനെ കുറിച്ചു മനോജ്‌ അടുത്തിടെ പറയുകയുണ്ടായി. ഒടിയൻ എന്ന മോഹൻലാൽ ചിത്രത്തിനെ കുറിച്ചായിരുന്നു അത്. പ്രകാശ് രാജിന് മനോജും ഷമ്മി തിലകനും ചേർന്നാണ് ശബ്ദം നൽകിയത്. എന്നാൽ അംഗീകാരങ്ങൾ ലഭിച്ചത് ഷമ്മി തിലകനാണ് എന്നും മനോജ്‌ പറയുന്നു. കൗമദി ടി വി ക്ക് നൽകിയ അഭിമുഖത്തിൽ മനോജ് പറഞ്ഞതിങ്ങനെ. “ഡബ്ബിംഗ് ഞാൻ ഫസ്റ്റ് ചെയ്യുന്നത് ചിരഞ്ജീവിക്ക് വേണ്ടിയായിരുന്നു. ചേകവൻ എന്ന പടത്തിന് വേണ്ടിയാണ് ഡബ്ബിംഗിന് വിളിച്ചത്. ഡബ്ബിംഗിനെ കുറിച്ച് ആദ്യം വല്യ അറിവില്ലായിരുന്നു. സീരിയലിൽ ഡബ്ബ് ചെയ്തു എന്നല്ലാതെ വെറൊരാൾക്കും ഡബ്ബ് ചെയ്ത് പരിചയമില്ല. നോക്കാന്ന് പറ‌ഞ്ഞു. തെലുങ്കായിരുന്നു. നല്ല പാടാണ്. എന്നാലും അത് ഓക്കെയായി.

മലയാള സിനിമയിൽ വില്ലൻമാർക്ക് ഡബ്ബിംഗിനാണ് എന്നെ ആദ്യം വിളിക്കുന്നത്. പുലിമുരുകന് മുമ്പ് ലാലേട്ടന്റെ ഭഗവാൻ എന്ന പടത്തിന് ഡബ്ബ് ചെയ്തിട്ടുണ്ട്. അതിലെ വില്ലന് ഡബ്ബ് ചെയ്തു. എന്നാൽ,​ ഹിറ്റായത് പുലിമുരുകനിൽ ചെയ്തപ്പോഴാണ്. ഡാഡി ഗിരിജ എന്ന കഥാപാത്രത്തിനായിരുന്നു. അതുകഴിഞ്ഞ് മധുരരാജ,​ അതിരൻ സിനിമയിൽ പ്രകാശ് രാജ്,​ ഒടിയനിൽ കുറച്ച് ചെയ്തിട്ടുണ്ട്. പ്രകാശ് രാജിനുതന്നെ. അതിനിടയിൽ കുറച്ച് വേദന തോന്നിയസംഭവങ്ങളൊക്കെയുണ്ട്. ഷമ്മി തിലകനും ഞാനും കൂടിയാണ് ഡബ്ബ് ചെയ്തത്. അംഗീകാരം വന്നപ്പോൾ ഒരാൾക്ക് മാത്രം കിട്ടി.

Comments are closed.