എന്നാൽ പിന്നെ മുഴുവൻ ആയി അങ്ങ് കാണിക്കരുതോ, ടാറ്റു ചെയ്ത മഞ്ജുവിനു എതിരെ സദാചാര ആക്രമണം

0
12

സോഷ്യൽ മീഡിയ ഒരിക്കലും സുരക്ഷിതമായ ഒരിടമല്ല. പ്രത്യേകിച്ച് പെൺകുട്ടിൾക്ക്. ഞരമ്പൻമാരെയും സദാചാര ആങ്ങളമാരെയും തട്ടി നടക്കാൻ വയ്യാത്ത അവസ്ഥയാണ് സോഷ്യൽ മീഡിയയിൽ പലർക്കും. പെൺകുട്ടി സിനിമ താരം കൂടെയാണെങ്കിൽ പിന്നെ പറയണ്ട ഇടുന്ന വസ്ത്രം തൊട്ട് പറയുന്ന വാക്കുകളിൽ വരെ സദാചാരം അളക്കാനും പഠിപ്പിക്കാനും നടക്കുന്നവർ ഒരുപാട് ഉണ്ടാകും. നടി മഞ്ജു സുനിച്ചനും ഇപ്പോൾ ആ അവസ്ഥയിലൂടെ കടന്നു പോകുകയാണ്

അടുത്തിടെ മഞ്ജുവും സുഹൃത്തും ഒരുമിച്ചു മുന്നോട്ട് കൊണ്ട് പോകുന്ന അവരുടെ യൂട്യൂബ് ചാനലിൽ ഒരു വീഡിയോ പോസ്റ്റ്‌ ചെയ്തിരുന്നു. മഞ്ജുവും സുഹൃത്തും ടാറ്റു ചെയ്യുന്നതാണ് ആ വിഡിയോയിൽ ഉണ്ടായിരുന്നത്. സുഹൃത്ത്‌ കൈയിൽ ടാറ്റു ചെയ്തപ്പോൾ മഞ്ജു ടാറ്റു ചെയ്തത് നെഞ്ചിലാണ്. അതാണ് സദാചാര ആങ്ങളമാരെ ചൊടിപ്പിച്ചത്. മഞ്ജുവിന്റെ ഫേസ്ബുക് പേജിൽ പോസ്റ്റ്‌ ചെയ്ത യൂട്യൂബ് ലിങ്കിനു താഴെ ഒരുപാട് കമെന്റുകൾ വരുന്നുണ്ട്

മഞ്ജു എന്തോ പാതകം ചെയ്ത മട്ടിലാണ് പലരുടെയും കമെന്റുകൾ. നാടിന്റെ സംസ്കാരം നശിപ്പിച്ചെന്നുള്ള മട്ടിലുള്ള കമന്റുകളും വരുന്നുണ്ട്. “10പേര് അറിയാൻ തുടങ്ങിയപ്പോൾ ന്താ അവസ്ഥ., എന്നാൽ പിന്നെ മുഴുവനായി അങ്ങ് കാണിച്ചുകൂടെ ” എന്നൊക്കെ പോകുന്നു കമെന്റുകൾ. എന്നാൽ ചിലരെങ്കിലും ഈ സദാചാരവാദികൾക്ക് കണക്കിനുള്ള മറുപടി നൽകുന്നുമുണ്ട്. മഞ്ജു ഇതുവരെ ഈ വിഷയത്തിൽ പ്രതികരിച്ചിട്ടില്ല