പുത്തൻ ലുക്കിൽ മഞ്ഞുരുകും കാലത്തിലെ ജാനകികുട്ടിമഴവിൽ മനോരമയിൽ കുറച്ചു കാലം മുൻപ് സംപ്രേക്ഷണം ചെയ്ത സീരിയലാണ് മഞ്ഞുരുകും കാലം. സീരിയലിലെ ജാനകികുട്ടി എന്ന കഥാപാത്രമായി പ്രേക്ഷകരുടെ മുന്നിൽ എത്തിയത് മോനിഷ എന്നൊരു സുന്ദരികുട്ടിയാണ്. ആ ഒരു വേഷം കൊണ്ട് തന്നെ മോനിഷക്ക് പ്രേക്ഷക ഹൃദയങ്ങളിൽ ഒരു നല്ല സ്ഥാനം ലഭിച്ചു. ആദ്യം ജാനകികുട്ടി ആയിരുന്നത് മറ്റൊരു താരമായിരുന്നു, പുതിയ ജാനിക്കുട്ടിയാകാൻ താൽപ്പര്യമുള്ളവരെ ക്ഷണിച്ചുകൊണ്ട് വന്ന കാസ്റ്റിംഗ് കാളിൽ നിന്നുമാണ് മോനിഷ സീരിയലിലേക്ക് എത്തുന്നത്. വയനാട് ബെത്തേരിയാണ് മോനിഷയുടെ നാട്. അഭിനയം മാത്രമല്ല മോഡലിംഗും മോനിഷക്ക് നന്നായി വഴങ്ങും.

അച്ഛന്‍ പികെ ഷാജി ഹയര്‍സെക്കണ്ടറി സ്‌കൂളിലെ പ്രിന്‍സിപ്പലാണ്. അമ്മ ഇന്ദിര. മിഥുനും മനേക്കുമാണ് മോനിഷയുടെ സഹോദരങ്ങള്‍.ഫോട്ടോകളിൽ കാണുമ്പോൾ പ്രായം കുറവാണെന്നു തോന്നുമെങ്കിലും മോനിഷ വിവാഹിതയാണ്.ഭർത്താവ് ആർഷക് നാഥിന്റെ പിന്തുണയും മോനിഷക്ക് വേണ്ടോളമുണ്ട്. അഞ്ഞൂറിലധികം എപ്പിസോഡുകൾ പ്രദർശിപ്പിച്ച മഞ്ഞുരുകും കാലത്തിനു ശേഷം തമിഴ് സീരിയലുകളിലാണ് മോനിഷ അഭിനയിച്ചത്.

തമിഴില്‍ ചിന്നതമ്പി എന്നീ സിരിയലിലൂടെയാണ് നടി തിളങ്ങിയത്.വിജയ് ടിവിയില്‍ സംപ്രേക്ഷണം ചെയ്ത അരണ്‍മനൈ കിളി എന്ന പരമ്പരയിലെ വേഷവും ഏറെ ശ്രദ്ധ നേടി. മലർവാടി എന്നൊരു മലയാളം സീരിയലും ഇതിനിടയിൽ ചെയ്തിരുന്നു. താരത്തിന്റെ പുത്തൻ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. മോഡേൺ ഔട്ട്‌ഹിറ്റുകളിൽ താരം എത്തുമ്പോൾ ഇത് ഞങ്ങളുടെ ആ പഴയ ജാനകികുട്ടി തന്നെയാണോ എന്നാണ് പ്രേക്ഷകർ ചോദിക്കുന്നത്.

Comments are closed.