എത്ര ഒരുങ്ങിയാലും മായാത്ത പാട്, മഞ്ജു വാരിയറിന്റെ മുഖത്തെ ആ പാട് സൃഷ്ടിക്കപ്പെട്ടത് ഇങ്ങനെസ്കൂൾ ഓർമ്മകൾ വളരെ മാധുര്യം നിറഞ്ഞതാണ്. ഇപ്പോഴത്തെ സ്കൂളുകളുടെ അവസ്ഥ വളരെ കഷ്ടം തന്നെയാണ്. ജൂണിൽ ആരംഭിക്കേണ്ട ക്ലാസ്സ്‌ ഇതുവരെ തുടങ്ങിയിട്ടില്ല. ഇനി അത് എന്ന് തുടങ്ങാനാകും എന്ന കാര്യത്തിലും യാതൊരു ഉറപ്പുമില്ല. കോവിഡ് എന്ന മഹാമാരിക്ക് എതിരെ ലോകം പോരാടുമ്പോൾ ഇതിലൊന്നും ഒരു പരാതി പറഞ്ഞിട്ട് യാതൊരു കാര്യവും ഇല്ല എന്നതാണ് സത്യം. യാതൊരു ആഘോഷവും ഇല്ലാതെ ഇക്കുറി അധ്യാപക ദിനവും കടന്നു പോയി.

വനിതാ മാഗസിന്റെ ഇത്തവണത്തെ സ്പെഷ്യൽ ഫീച്ചറിൽ മലയാള സിനിമയിലെ നായികമാർ അവരുടെ ഒന്നാം ക്ലാസ്സിലെ ഓർമ്മകൾ പങ്കു വച്ചിരുന്നു. അക്കൂട്ടത്തിൽ മലയാളത്തിന്റെ ലേഡീ സൂപ്പർ സ്റ്റാർ മഞ്ജു വാരിയറുമുണ്ട്. തമിഴ്നാട്ടിലാണ് മഞ്ജു തന്റെ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയത്. മഞ്ജുവിന്റെ അച്ഛന് അവിടെയായിരുന്നു ജോലി. മഞ്ജുവിന്റെ വാക്കുകൾ ഇങ്ങനെ..

ഞാൻ എൽ കെ ജി യിലോ യു കെ ജി യിലോ പഠിക്കുന്ന സമയമാണ്. ഞങ്ങളുടെ ക്ലാസ്സ്‌ മുറികൾ പോലെ ഫുൾ ക്ലോസ്ഡ് ആണ്. എന്റെ ക്ലാസിനു മാത്രം രണ്ടു വാതിലുകൾ ഉണ്ടായിരുന്നു.ഒരു ദിവസം ഞാൻ നോക്കുമ്പോൾ ഒരു തുള കാണുന്നു. അത് എന്താണെന്നു അറിയണമല്ലോ എന്ന് കരുതി വാതിലിനോട് ചേർത്ത് കണ്ണ് വച്ചു നോക്കി. പിന്നെ എന്താ സംഭവിച്ചതെന്ന് ഒരു പിടിയുമില്ല. അപ്പുറത്തെ സൈഡിൽ നിന്നു വാതിൽ ആരോ തള്ളി തുറന്നു. വാതിൽ വന്നു അടിച്ചത് എന്റെ നെറ്റിയിൽ. എന്റെ വെള്ള ഷർട്ടിലേക്ക് അതാ ചോര ഒഴുകുന്നു. ഉച്ച സമയമായത് കൊണ്ട് നന്നായി ചോര വരുന്നുണ്ട്. ടീച്ചർമാർ ഒക്കെ ഓടി വരുന്നുണ്ട്. ആരോ അമ്മയെ വിളിച്ചു. അങ്ങനെ ആശുപത്രിയിൽ പോയി തുന്നിക്കെട്ടി. ആ പാട് ആണ് കാലമിത്ര കഴിഞ്ഞിട്ടും എന്റെ നെറ്റിയിൽ ഉള്ളത്. എത്ര ഒരുങ്ങിയാലും മായാത്ത മുദ്ര, എന്റെ സ്കൂൾ കാലത്തിന്റെ തുടക്കം സമ്മാനിച്ചതാണ്.

Comments are closed.