ആ വിളിയുടെ അർഥം എനിക്ക് പറഞ്ഞു തന്നത് മഞ്ജു വാര്യരാണ്, വിനയ പ്രസാദ്കന്നഡ നാട്ടിൽ നിന്നു മലയാള സിനിമയിലെത്തി ഒരുപിടി നല്ല കഥാപാത്രങ്ങൾ സമ്മാനിച്ച നടിയാണ് വിനയ പ്രസാദ്. 1988 ലാണ് വിനയ പ്രസാദ് സിനിമ ലോകത്തേക്ക് അരങ്ങേറ്റം കുറിക്കുന്നത്. ആദ്യ സിനിമ കന്നഡയിലായിരുന്നു. പിന്നീട് തമിഴ്, മലയാളം, തെലുങ്ക് ഭാഷകളിലും വിനയപ്രസാദ്‌ അഭിനയിച്ചു. മലയാളത്തിലെ വിനയപ്രസാദിന്റെ ആദ്യത്തെ ചിത്രം പെരുംതച്ചനാണ്. മലയാള സീരിയൽ ചരിത്രത്തിലെ ആദ്യ കാല ഹിറ്റ്‌ സീരിയലുകളിൽ ഒന്നായ സ്ത്രീയിൽ പ്രധാന വേഷത്തിൽ എത്തിയതും വിനയ പ്രസാദാണ്. ഒരു ഗായിക കൂടെയാണ് വിനയപ്രസാദ്.

ഒരുപാട് സിനിമകൾ വിനയപ്രസാദ്‌ മലയാളത്തിൽ ചെയ്തിട്ടുണ്ടെങ്കിലും മണിച്ചിത്രത്താഴിലെ ശ്രീദേവി എന്ന വേഷമാണ് ഏറെ ആരാധകരെ സൃഷ്ടിച്ചത്. മലയാളികൾ ഹൃദയത്തിലേറ്റിയ ഒരു സിനിമയാണ് മണിച്ചിത്രത്താഴ്. മോഹൻലാലിൻറെ നായികയായി ആണ് വിനയപ്രസാദ്‌ ചിത്രത്തിൽ അഭിനയിച്ചത്. ഫാസിൽ ഒരുക്കിയ ചിത്രം ഒരു വൻ വിജയമായിരുന്നു. മണിച്ചിത്രത്താഴ് കാരണമാണ് തന്നെയിന്നും പ്രേക്ഷകർ ഓർക്കുന്നത് എന്നാണ് വിനയപ്രസാദ്‌ പറയുന്നത്.

ഒരു അഭിമുഖത്തിൽ വിനയപ്രസാദ്‌ പറഞ്ഞ വാക്കുകൾ ഇങ്ങനെ. കൃഷ്ണകുടിയിൽ ഒരു പ്രണയകാലത്ത് എന്ന ചിത്രത്തിന്റെ ഷൂട്ട് അങ്ങാടിപ്പുറം റെയിൽവെ സ്റ്റേഷനിൽ വച്ചായിരുന്നു. ഷൂട്ടിംഗിനിടെ പിറകിൽ നിന്നും കുറെ പേർ ശ്രീദേവി എന്ന് വിളിച്ചു. എനിക്ക് പെട്ടെന്ന് മനസിലായില്ല. മഞ്ജുവാര്യരാണ് പറഞ്ഞത് ചേച്ചിയെയാണ് വിളിക്കുന്നതെന്ന്. എന്നെയോ ശ്രീദേവിയെന്നോ..ശ്രീദേവി എന്ന ക്യാരക്ടർ ഇപ്പോഴും ഫെയ്മസാണ്. ഇപ്പോഴും ആൾക്കാർ ഓർക്കുന്നുണ്ട്. സീരിയലും സിനിമയും എനിക്ക് ഈക്വലാണ്. സ്ത്രീ എന്ന സീരിയലിലെ ഇന്ദുവിനെയും എല്ലാരും ഓർക്കുന്നുണ്ട്. ശ്രീദേവി എന്ന ക്യാരക്ടർ ഇപ്പോഴത്തെ തലമുറയും അന്നുള്ളവരും കണ്ടിട്ടുണ്ട്. എന്നെ സംഭവിച്ചിടത്തോളം അതൊരു വലിയസംഭവമാണ്. മണിച്ചിത്രത്താഴ് ഒരു സിനിമ മാത്രമല്ല അതൊരു വലിയ സംഭവമാണ്.

Comments are closed.