വൈറലായി മഞ്ഞുരുകും കാലത്തിലെ ജാനിക്കുട്ടിയുടെ ഫോട്ടോഷൂട്ട്

0
12098

മഴവിൽ മനോരമയിൽ അഞ്ഞൂറ് എപ്പിസോഡുകൾക്ക് മുകളിൽ പ്രദർശിപ്പിച്ച ഒരു സീരിയലാണ് മഞ്ഞുരുകും കാലം. മഞ്ഞുരുകും കാലത്തിലെ നായികയായ ജാനികുട്ടിയുടെ വേഷം അവതരിപ്പിച്ചത് മോനിഷ എന്ന നടിയാണ്. ആ ഒരു വേഷം കൊണ്ട് തന്നെ മോനിഷ പ്രേക്ഷക ഹൃദയങ്ങളിൽ സ്ഥാനം നേടി. സീരിയലിന്റെ പകുതി വച്ചാണ് മോനിഷ മഞ്ഞുരുകും കാലത്തിൽ എത്തുന്നത്. മറ്റൊരു താരത്തിന് പകരമാണ് മോനിഷ ജാനികുട്ടി ആയത്.

അച്ഛന്‍ പികെ ഷാജി ഹയര്‍സെക്കണ്ടറി സ്‌കൂളിലെ പ്രിന്‍സിപ്പലാണ്. അമ്മ ഇന്ദിര. മിഥുനും മനേക്കുമാണ് മോനിഷയുടെ സഹോദരങ്ങള്‍.ഫോട്ടോകളിൽ കാണുമ്പോൾ പ്രായം കുറവാണെന്നു തോന്നുമെങ്കിലും മോനിഷ വിവാഹിതയാണ്.ഭർത്താവ് ആർഷക് നാഥിന്റെ പിന്തുണയും മോനിഷക്ക് വേണ്ടോളമുണ്ട്. അഞ്ഞൂറിലധികം എപ്പിസോഡുകൾ പ്രദർശിപ്പിച്ച മഞ്ഞുരുകും കാലത്തിനു ശേഷം തമിഴ് സീരിയലുകളിലാണ് മോനിഷ അഭിനയിച്ചത്.

തമിഴില്‍ ചിന്നതമ്പി എന്നീ സിരിയലിലൂടെയാണ് നടി തിളങ്ങിയത്.വിജയ് ടിവിയില്‍ സംപ്രേക്ഷണം ചെയ്ത അരണ്‍മനൈ കിളി എന്ന പരമ്പരയിലെ വേഷവും ഏറെ ശ്രദ്ധ നേടി. മലർവാടി എന്നൊരു മലയാളം സീരിയലും ഇതിനിടയിൽ ചെയ്തിരുന്നു. താരത്തിന്റെ പുത്തൻ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.