അർഹതപെട്ടവരിലേക്ക് റേഷൻ എത്താൻ വേണ്ടി സർക്കാരിന്റെ ഭക്ഷ്യ ധാന്യ കിറ്റ് വേണ്ട എന്നു വച്ചു മണിയൻ പിള്ള രാജു. കൈയടിച്ചു സോഷ്യൽ മീഡിയ

0
284

കോവിഡ് ജാഗ്രതയുടെ ഭാഗമായി നമ്മുടെ രാജ്യമെങ്ങും ലോക്ക് ഡൗണിലാണ്. ഈ സമയത്ത് പ്രതിസന്ധിയിൽ ആയവർക്ക് വേണ്ടി സർക്കാർ സൗജന്യ റേഷനും ഭക്ഷണ കിറ്റും എല്ലാം നൽകുകയാണ്. അത്തരത്തിൽ തന്റെ കുടുംബത്തിന് ലഭിക്കേണ്ടിയിരുന്ന ഭക്ഷ്യ ധാന്യ കിറ്റ് മറ്റുള്ളവർക്ക് വേണ്ടി സംഭാവന നൽകിയിരിക്കുകയാണ് മണിയൻ പിള്ള രാജു. അതിനു തയാറായ മണിയൻപിള്ള രാജുവിന്റെ തിരുവനന്തപുരത്തെ വീട്ടിലെത്തി ഭക്ഷ്യ മന്ത്രി തിലോത്തമൻ അഭിനന്ദനം അറിയിച്ചു.

തന്റെ കുടുംബത്തിന് ലഭിക്കേണ്ടിയിരുന്ന ഭക്ഷ്യ ധാന്യ കിറ്റ് ആണ് ഡോണെറ്റ് മൈ കിറ്റ് എന്ന ക്യാമ്പയിന്റെ ഭാഗമായി മണിയൻ പിള്ള രാജു തിരികെ നൽകിയത്. ഈ ക്യാമ്പയിൻ വഴി അർഹതപ്പെട്ടവരിലേക്ക് ഈ കിറ്റുകൾ എത്തും. ഈ ക്യാമ്പയിന്റെ ഓൺലൈൻ രെജിസ്ട്രേഷനും മന്ത്രിയുടെ സാനിധ്യത്തിൽ മണിയൻ പിള്ള രാജു നിർവഹിച്ചു. തന്റെ സംഭാവന കൊണ്ട് അർഹരായവർ ആശ്വാസം ലഭിക്കുന്നതിൽ സന്തോഷമെന്നും മണിയൻ പിള്ള പറയുകയുണ്ടായിനേരത്തെ സർക്കാർ നൽകിയ സൗജന്യ റേഷൻ മണിയൻപിള്ള രാജു വാങ്ങിയിരുന്നു. മകനെയും കൂട്ടി തിരുവനന്തപുരം ജവഹർ നഗറിൽ ഉള്ള റേഷൻ കടയിലാണ് മണിയൻപിള്ള റേഷൻ വാങ്ങാൻ എത്തിയത്. റേഷൻ അരിയെ പ്രശംസിച്ച മണിയൻപിള്ള ആക്ഷേപിക്കുന്നവരെ വിലമതുകുന്നില്ലെന്നും വിശപ്പിന്റെ വില നന്നായി അറിയാം എന്നും പറഞ്ഞു.