അധികമാർക്കും അറിയാത്ത മോഹൻലാലിന്റെ ആ കഴിവിനെ കുറിച്ചു മണിയൻപിള്ള രാജുഅറുപത്തിന്റെ നിറവിലാണ് നടൻ മോഹൻലാൽ. അടുത്തിടെ ആണ് അദ്ദേഹത്തിനു അറുപതു വയസ് പൂർത്തിയായത്. ഒരുപാട് പേർ അദ്ദേഹത്തിന് ആശംസകൾ അറിയിച്ചു എത്തിയിരുന്നു. അദ്ദേഹത്തിനെ കുറിച്ചു നടൻ മണിയൻ പിള്ള രാജു കേരളകൗമദിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞ വാക്കുകൾ വൈറലായിരുന്നു. തിരുവനന്തപുരം മോഡൽ സ്കൂൾ കാലഘട്ടം മുതൽ തന്നെ മോഹൻലാലുമായി ബന്ധമുള്ള ഒരാളാണ് രാജു.മോഹൻലാൽ ആറാം ക്ലാസിൽ പഠിക്കവേ ആദ്യമായി അഭിനയിച്ച നാടകം സംവിധാനം ചെയ്തത് മണിയൻപിള്ള രാജുവാണ്. രാജുവിന്റെ വാക്കുകൾ ഇങ്ങനെ.

ഭക്ഷണപ്രിയനാണ് മോഹന്‍ലാല്‍. ഡയറ്റൊന്നും അദ്ദേഹം നോക്കാറില്ല. സിനിമാനടനാണ്, വയറുചാടുമെന്നുള്ള വിചാരങ്ങളൊന്നും ഇഷ്ടപ്പെട്ട ഭക്ഷണം കണ്ടാല്‍ ഉണ്ടാവില്ല. അദ്ദേഹം സദ്യ കഴിച്ച് കഴിഞ്ഞാല്‍ ഇല കഴുകേണ്ട ആവശ്യമില്ല. അത്രയ്ക്ക് വൃത്തിയാക്കി വെച്ചിട്ടുണ്ടാവും. വേറൊരാള്‍ക്ക് അതിലുണ്ണാം. അത്രയ്ക്ക് വൃത്തിയായാണ് ഭക്ഷണം കഴിക്കുന്നത്.

അത് പുള്ളിയുടെ എല്ലാ കാര്യങ്ങളിലും ആ വൃത്തി പ്രകടമാണ്. ഗംഭീര കൈയ്യക്ഷരമാണ്. നമ്മള്‍ സ്പീഡില്‍ പറഞ്ഞാല്‍ അതേ കൈയ്യക്ഷരം തിരിച്ചും എഴുതും. അതിനുള്ള കഴിവുണ്ട്. പാചകം അദ്ദേഹത്തിന് ഏറെ പ്രിയപ്പെട്ടതാണ്. ഞാന്‍ അതുണ്ടാക്കി, ഇതുണ്ടാക്കി എന്നൊക്കെ പറയാറുണ്ട്. വീട്ടില്‍ കുക്കിങ്ങാണ്. സുഹൃത്തുക്കളെയൊക്കെ വിളിച്ച് നല്ല സദ്യയൊക്കെ തരും. പുറത്തൊക്കെ പോയാല്‍ വ്യത്യസ്തമായ ഭക്ഷണങ്ങളെല്ലാം വാങ്ങിച്ച് കഴിക്കും പുള്ളി, എല്ലാവരേയും കഴിപ്പിക്കുകയും ചെയ്യും. കുക്ക് ചെയ്യാന്‍ ഏറെയിഷ്ടമാണ്. മുന്‍പ് ഉരുളയൊക്കെ ചോദിക്കുമ്പോള്‍ ഞാന്‍ സാമ്പാറും തോരനും മോരനുമൊക്കെ ചേര്‍ത്ത് ഉരുട്ടിക്കൊടുക്കും. അതൊക്കെ പുള്ളി ആസ്വദിച്ച് കഴിക്കും. അതൊക്കെയൊരു കാലം, അതേക്കുറിച്ചൊക്കെ ഓര്‍ക്കാറുണ്ട്. ഇത്രയും വലിയ നടനായിട്ടും ഒരു ഭാവവ്യത്യാസവുമില്ല. അന്ന് മുന്നില്‍ നിന്ന് ആറാം ക്ലാസുകാരനായ കുസൃതിക്കുട്ടന്‍ തന്നെയാണ് ഇപ്പോഴും…

Comments are closed.