കോയമ്പത്തൂരിലെ ഒരു തിയേറ്ററിൽ നിന്ന് മാത്രം 3 ലക്ഷം രൂപ നേടിയ മമ്മൂട്ടി ചിത്രം!!

0
1368

കെ മധു എസ് എൻ സ്വാമി ടീമിൽ നിന്നു പുറത്തുവന്ന ഏറ്റവും വലിയ ഹിറ്റ് ചിത്രങ്ങളിൽ ഒന്നാണ് സി ബി ഐ സീരീസ് ചിത്രങ്ങൾ. മമ്മൂട്ടി സേതുരാമയ്യർ എന്ന ബുദ്ധിശാലിയായ സി ബി ഐ ഓഫീസറെ അവതരിപ്പിച്ച ചിത്രങ്ങളുടെ സീരിസിലെ അഞ്ചാമത്തെ ചിത്രത്തിന്റെ അന്നൗൺസ്‌മെന്റ് കുറച്ചു നാൾ മുൻപ് നടക്കുകയുണ്ടായി. 1988ല്‍ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രം ‘ഒരു സിബിഐ ഡയറിക്കുറിപ്പ്’ ആയിരുന്നു ഈ സീരിസിലെ ആദ്യ ചിത്രം.

തമിഴ്നാട്ടിൽ പോലും ഒരു വമ്പൻ വിജയം നേടിയ സിനിമയാണ് ഒരു സി ബി ഐ ഡയറീകുറിപ്പ്.തമിഴ്‌നാട്ടിലെ പ്രശസ്ത വിതരണക്കാരനും തിയറ്റര്‍ ഉടമയുമായ തിരുപ്പൂര്‍ സുബ്രഹ്‌മണ്യം അടുത്തിടെ നല്‍കിയ ഒരു അഭിമുഖത്തില്‍ ചിത്രം നേടിയ വിജയത്തെക്കുറിച്ച് പറയുന്നുണ്ട്.അദ്ദേഹത്തിന്റ വാക്കുകൾ ഇങ്ങനെ.

“തമിഴ്‌നാട്ടില്‍ മലയാള സിനിമയ്ക്ക് വലിയ സ്വീകാര്യത ഇല്ലാതിരുന്ന കാലമാണ്. കോയമ്പത്തൂര്‍ കെജി തിയറ്റര്‍ കണ്‍ഫേം ചെയ്തിട്ട് സിനിമ ഞാൻ വാങ്ങാന്‍ എന്റെ അടുത്ത സുഹൃത്ത്‌ എന്നോട് ആവശ്യപ്പെട്ടു. 1.95 ലക്ഷത്തിന് പടം ഞാന്‍ വാങ്ങി. കെജി തിയറ്ററില്‍ സിനിമ റിലീസ് ആയി.റിലീസ് ദിവസത്തെ കളക്ഷനെക്കുറിച്ച് ഞാന്‍ അന്വേഷിച്ചു. നാല് പ്രദര്‍ശനങ്ങളും ഹൗസ്ഫുള്‍ ആയിരുന്നു. മലയാളസിനിമ അതിനുമുന്‍പ് തമിഴ്‌നാട്ടില്‍ അങ്ങനെ ഓടിയിട്ടേയില്ല. 1.95ന് ഞാന്‍ വാങ്ങിയ പടം കോയമ്പത്തൂര്‍ കെജി തിയറ്ററില്‍ മാത്രം 3 ലക്ഷം രൂപ ഷെയര്‍ വന്നു. അതേ നിര്‍മ്മാതാവിന്റെ ‘ഓഗസ്റ്റ് 1’ഉും ഞാന്‍ പിന്നാലെ വാങ്ങി’