20-20 പോലെ അമ്മ നിർമ്മിക്കുന്ന സൂപ്പർതാര ചിത്രത്തിൽ വില്ലനാകാൻ ആഗ്രഹം അറിയിച്ചു മമ്മൂട്ടി

0
190

അമ്മ സംഘടനയുടെ ധന ശേഖരണാർധം ട്വന്റി ട്വന്റി പോലെയൊരു സിനിമ നിർമ്മിക്കാൻ അമ്മ സംഘടന ആലോചിക്കുന്നതായി അടുത്തിടെ അമ്മ ജനറൽ സെക്രട്ടറി ഇടവേള ബാബു പറഞ്ഞിരുന്നു. ചിത്രത്തിനെ കുറിച്ചുള്ള പ്രാഥമിക ചർച്ചകൾ നടന്നു വരുകയാണ് എന്നാണ് അദ്ദേഹം പറഞ്ഞത്. നേരത്തെ ഒരു മെഗാഷോ ആണ് അമ്മ പ്ലാൻ ചെയ്തത്. എന്നാൽ നിലവിലെ സാഹചര്യത്തിൽ അതിനു കഴിയാത്തത് കൊണ്ട് ആണ് എന്ത് കൊണ്ടൊരു സിനിമ നിർമ്മിച്ച് കൂടാ എന്ന ചിന്തയിലേക്ക് കടന്നതെന്നു ഇടവേള ബാബു പറയുന്നു

അമ്മ ഒരുക്കുന്ന ചിത്രത്തിൽ വില്ലൻ വേഷം ചെയ്യാൻ മമ്മൂട്ടി ആഗ്രഹം സൂപ്പർതാരം മമ്മൂട്ടി പ്രകടിപ്പിച്ചെന്നു ആണ് ഇടവേള ബാബു ഒരു ചാനൽ ചർച്ചയിൽ പറഞ്ഞത്. ഈ കാര്യം താൻ ഇന്നസെന്റിനോട് പറഞ്ഞപ്പോൾ അവർ തന്നെ ഓടിക്കാൻ വന്നെന്നും ഇടവേള ബാബു പറയുന്നു. മമ്മൂട്ടി വില്ലനായാൽ സിനിമ വിജയിക്കില്ല എന്നാണ് അവർ വിചാരിക്കുന്നതെന്നു ഇടവേളബാബു പറയുന്നു. എന്നാൽ അമ്മ ഒരുക്കുന്ന സിനിമയിൽ മാത്രമേ വില്ലനാകാനുള്ള അവസരം മമ്മൂക്കക് ലഭിക്കും അത് കൊണ്ടാണ് അദ്ദേഹം ആ ആഗ്രഹം പ്രകടിപ്പിച്ചത് എന്നും ഇടവേള ബാബു പറയുന്നു

സിനിമ സംവിധാനം ചെയ്യാൻ വേണ്ടി ടി കെ രാജീവ് കുമാറിനെ ആണ് സമീപിക്കുന്നത് എന്നാണ് റിപോർട്ടുകൾ. മോഹൻലാലാണ് അദ്ദേഹത്തിന്റെ പേര് നിർദേശിച്ചത്. ട്വന്റി ട്വന്റി നിർമ്മിച്ചത് ദിലീപ് ആയിരുന്നു. കലാകാരന്മാരുടെ ക്ഷേമ പെൻഷനുകൾക്ക് വേണ്ടിയാണു അമ്മ പണം കണ്ടെത്തുന്നത്