മെഗാസ്റ്റാറിനുള്ള ട്രിബ്യുട്ട് !!പൃഥ്വിരാജിന്റെ സംവിധാനത്തിൽ മമ്മൂട്ടി ചിത്രം വരുന്നു!!തുറന്നു പറഞ്ഞു മുരളി ഗോപി!!

0
27057

കഴിഞ്ഞ വർഷം തീയേറ്ററുകളിൽ തരംഗം സൃഷ്ടിച്ച സിനിമയാണ് ലൂസിഫർ. പ്രിത്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത ചിത്രത്തിന് തിരകഥ ഒരുക്കിയത് മുരളി ഗോപിയാണ്. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ പണിപ്പുരയിലാണ് ഇപ്പോൾ മുരളി ഗോപി ഉള്ളത്. പ്രിത്വിരാജിന്റെ കന്നി സംവിധാനം സംരംഭമായിരുന്നു ലൂസിഫർ. മോഹൻലാൽ നായകനായ ലൂസിഫറിന്റെ രണ്ടാം ഭാഗം എമ്പുരാൻ ലുസിഫെറിലും മുകളിലെ ബഡ്ജറ്റിലാണ് ഒരുങ്ങുന്നത്.

പൃഥ്വിരാജുമൊത്ത് സൂപ്പർ താരം മമ്മൂട്ടിക്ക് വേണ്ടി ഒരു ചിത്രത്തിന്റെ പണിപുരയിലാണ് തങ്ങൾ എന്ന് പറയുകയാണ് മുരളി ഗോപി ഇപ്പോൾ. റെഡ് എഫ് എമ്മിന് നൽകുന്ന അഭിമുഖത്തിലാണ് ഈ കാര്യം മുരളി ഗോപി പറയുന്നത്.മെഗാസ്റ്റാറിനു വേണ്ടിയുള്ള ഒരു ട്രിബ്യുട്ട് ആയിരിക്കും ഈ ചിത്രമെന്നാണ് മുരളി ഗോപി പറഞ്ഞത്.

നിലവിൽ രതീഷ് അമ്പാട്ട് ഒരുക്കുന്ന തീർപ്പ് എന്ന ചിത്രത്തിന് തിരകഥ ഒരുക്കുന്നത് മുരളി ഗോപിയാണ്.അത് കഴിഞ്ഞു ഫ്രൈഡേ ഫിലംസ് ഒരുക്കുന്ന മമ്മൂട്ടി ചിത്രത്തിന് തിരക്കഥ ഒരുക്കുന്നതും മമ്മൂട്ടിയാണ്.മമ്മൂട്ടി നായകനായെത്തിയ വണ്ണാണ് മുരളി ഗോപിയുടേതായി പുറത്തിറങ്ങിയ അവസാന ചിത്രം.