ബോസ്സിന്‍റെ ചിരിക്ക് പിന്നിൽ !! മമ്മൂക്ക ബ്രില്യൻസ് !!ബോസ്സ്, നിങ്ങൾ മാസ് ആണ്, ബോസ്സ് ആയി അഴിഞ്ഞാടിയ മമ്മൂക്ക നിങ്ങൾ കൊലാമാസും. ഷൈലോക്ക് കണ്ടിറങ്ങിയ ഓരോ പ്രേക്ഷകനും ഇത് തന്നെയാണ് സ്വാഭാവികമായും പറയുക. ഷൈലോക്കും, അതിലെ ബോസും എങ്ങനെ വ്യത്യസ്തമാകുന്നു എന്ന് ചോദിച്ചാൽ അത് മമ്മൂട്ടി എന്ന നടന്റെ അസാധ്യ എനർജി കൊണ്ടാണെന്നു പറയേണ്ടി വരും. ബോസ്സിന്റെ ഓരോ ചലനവും മമ്മൂട്ടിയുടെ അസാധ്യമായ എനർജി പഞ്ചുകൾ തന്നെയായിരുന്നു. സിനിമക്കും തിരക്കഥക്കും മുകളിൽ തലയുയർത്തി ഒരു നടൻ നിൽക്കുന്ന അസാമാന്യ പ്രകടനം. ഷൈലോക്ക് ആദ്യന്തം ആസ്വാദ്യമാകുന്നതും ഈ ഘടകം കൊണ്ടാണ്.

ചിത്രം കണ്ടവർ സിനിമയെ പറ്റി എവിടെയെങ്കിലും പറയുമ്പോൾ ബോസ്സിന്റെ ചിരിയെ മെൻഷൻ ചെയാതിരിക്കില്ല. എന്ത് കൊണ്ടായിരിക്കും മമ്മൂട്ടി ആ കഥാപാത്രത്തിന് അങ്ങനെ ഒരു അപ്രോച് കൊടുത്തിട്ടുണ്ടാകുക എന്ന് ചിന്തിച്ചിട്ടുണ്ടോ. അതിലൊരു ബ്രില്യൻസ് ഉണ്ടെന്നു പറയേണ്ടി വരും. വെറും ബ്രില്യൻസ് അല്ല നാൽപതു വർഷങ്ങളുടെ അഭിനയ സപര്യ കൈമുതലായി ഉള്ള മമ്മൂക്ക എന്ന അതികായന്റെ ബ്രില്യൻസ്. സിനിമയുടെ തുടക്കം മുതൽ ബോസ്സ് ആ ചിരിയുമായി പ്രേക്ഷകർക്ക് മുന്നിൽ ഉണ്ട്. ഭൂരിഭാഗം സമയവും വളരെ eccentric ആയ ഒരാളെ പോലെ. ബോസ് സിനിമകളെ ഇഷ്ടപെടുന്ന ഒരാളാണ് എന്നത് മാത്രമാണോ അത്തരം ഒരു ട്രീറ്റ്മെന്റ് ആ കഥാപാത്രത്തിന് നൽകാൻ മമ്മൂക്കയെ പ്രേരിപ്പിച്ചത്. അവിടെയാണ് മമ്മൂക്ക ബ്രില്യൻസ് വർക്ക്‌ ആയത്.

ബോസ്സിന്റെ കുടുംബത്തിനുണ്ടാകുന്ന ദുരന്തത്തിന് പ്രതികാരം ചെയ്യാനാണ് അയാൾ തുനിഞ്ഞു ഇറങ്ങിയിരിക്കുന്നത്. കൺ മുന്നിൽ അതിന്റെ കാരണക്കാർ പലരും ഉണ്ടായിരുന്നെങ്കിൽ കൂടെ അയാൾക്ക് മൂന്നു വർഷം കാത്തിരിക്കേണ്ടി വരുന്നു. പ്രതികാരത്തിന്റെ നെരിപ്പോടും മനസ്സിൽ സൂക്ഷിച്ചു നടക്കുന്ന ഒരുവൻ eccentric അല്ലാതെ എങ്ങനെ പെരുമാറാനാണ്. ബോസ്സ് എന്ത് കൊണ്ട് ഗംഭീരമായി എന്നാൽ അത് ആ കഥാപാത്രത്തെയും അയാളുടെ വിഹല്വതകളെയും മമ്മൂട്ടി എന്ന മഹാനടൻ മനസിലാക്കിയത് കൊണ്ടാണ്. അതിനൊരു കൈയടി നൽകണം. ഇനി വേറൊരു സന്ദർഭം നോക്കാം ബോസ്സ് കാറിന്റെ പുറകിലിരുന്നു യാത്ര ചെയ്യുന്ന സമയത്ത് അയാൾ തീർത്തും ഏകാന്തത അനുഭവിക്കുന്ന ഒരാളെ പോലെ ആണ് പെരുമാറുന്നത്. ഇതെല്ലാം വളരെ മെന്യുട്ട് ആയ കാര്യങ്ങൾ ആണെങ്കിലും അതിനെല്ലാം വളരെയധികം പ്രാധാന്യം കൊടുത്തിട്ടുണ്ട്. ബ്രില്യൻസുകൾ ആരുടേയും കുത്തക ഒന്നുമല്ലലോ.. മാസ്സ് പടത്തിൽ എന്താ ബ്രില്യൻസ് ഉണ്ടായിക്കൂടെ..?

Comments are closed.