ഓരോ ദിവസവും കൂടി വരുന്ന തിരക്ക് !! എക്സ്ട്രാ ചെയർ ഇട്ട് നടത്തുന്ന ഷോകൾ !! ഷൈലോക്ക് മാസ്സ് !!

0
25596

മൂന്നാം ദിനവും തിയേറ്ററിൽ മാസ്സ് കാണിച്ചു കൊണ്ട് ഷൈലോക്ക് മുന്നേറുകയാണ്. വ്യാഴാഴ്ച തീയേറ്ററുകളിൽ എത്തിയ ചിത്രം ആദ്യ ദിനവും രണ്ടാം ദിനവും സെറ്റ് ചെയ്ത ബെഞ്ച്മാർക്കിനു മുകളിൽ ആണ് മൂന്നാം ദിനത്തിൽ ഇതുവരെ നടത്തിയിരിക്കുന്നത്. ആദ്യ ദിനം 100 നു അടുപ്പിച്ചു എക്സ്ട്രാ ഷോകളും രണ്ടാം ദിനം 75നു പുറത്ത് എക്സ്ട്രാ ഷോകളും നടത്തിയ ചിത്രം മൂന്നാം ദിവസത്തിലെത്തിയപ്പോൾ വീണ്ടും മിന്നും പ്രകടനമാണ് കാഴ്ച വയ്ക്കുന്നത്.

പല സെന്ററുകളിലും അനിയന്ത്രിതമായ തിരക്ക് കാരണം കൂടുതൽ പേരെ തിയേറ്ററിൽ എത്തിക്കാൻ വേണ്ടി അഡിഷണൽ ചെയറുകൾ ഇട്ടാണ് പ്രദർശനം നടത്തുന്നത്. ചങ്ങരംകുളം മാർസ് പോലുള്ള സെന്ററുകളിൽ ഇന്നലെ മാത്രം ഒൻപതു ഷോ ആണ് നടത്തിയത്.ഇന്ന് പല സെന്ററുകളിലും രാത്രി 11.30 ക്കും 12.30 ക്കും എല്ലാം സ്പെഷ്യൽ ഷോകളും വച്ചിട്ടുണ്ട്. സമാനതകളിലാത്ത വിജയം തന്നെയാണ് ചിത്രം നേടുന്നത്. പുതിയ പതിറ്റാണ്ടിന്റെ തുടക്കത്തിൽ തന്നെ മമ്മൂക്ക കട്ട മാസ്സ് കാണിച്ചാണ് എത്തിയിരിക്കുന്നത് എന്ന് പറയാതെ വയ്യ.

മമ്മൂട്ടിയുടെ ഹൈ വോൾടേജ് പെർഫോമൻസ് തന്നെയാണ് ചിത്രത്തിന്റെ നട്ടെല്ല്. മൂന്ന് ദിനം കൊണ്ട് തന്നെ ചിത്രത്തിന്റെ മുത്തമുടക്കിന്റെ രണ്ടിരട്ടി ചിത്രം പിടിച്ചു കാണും എന്നാണ് ട്രേഡ് അനലിസ്റ്റുകൾ വിലയിരുത്തുന്നത്. ഒരു പക്ഷെ രാജ്യമാണിക്യത്തിന് ശേഷം ഇത്രയും എനെർജെറ്റിക്ക് ആയ ഒരു പ്രകടനം മമ്മൂട്ടിയിൽ നിന്നു വന്നു എന്നത് പ്രേക്ഷകരെ തീയേറ്ററിലേക്ക് ആകർഷിക്കുന്നുണ്ട്. നാളെ അവധി ദിനം കൂടിയായതിനാൽ വമ്പൻ റഷ് ആണ് പ്രതീക്ഷിക്കുന്നത്. ഇപ്പോൾ തന്നെ മിക്കയിടത്തും ബുക്കിങ് ഫുൾ ആണ്