മമ്മൂട്ടി – ജോഫിൻ ചിത്രം !! ദി പ്രീസ്റ്റ് !! ഫസ്റ്റ് ലുക്ക്‌ പുറത്ത്നവാഗതനായ ജോഫിൻ മമ്മൂട്ടിയെ നായകനാക്കി ഒരു ത്രില്ലർ ചിത്രം ഒരുക്കുന്ന വാർത്ത നേരത്തെ തന്നെ പുറത്ത് വന്നിരുന്നു. സിനിമയിൽ വര്ഷങ്ങളുടെ അനുഭവ പാരമ്പര്യമുള്ള ആന്റോ ജോസഫും ബി ഉണ്ണികൃഷ്ണനും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. കാല്‍നൂറ്റാണ്ടിലേക്ക് നീളുന്ന തന്റെ സിനിമാ ജീവിതത്തില്‍ ആദ്യമായി മഞ്ജുവാര്യര്‍ മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ നായികയാകുന്നു എന്ന പ്രത്യേകതയും ഈ സിനിമക്കുണ്ട്.

ജോഫിന്റെ തിരകഥ കേട്ടു ഇഷ്ടമായ മമ്മൂട്ടി, ചില ചിത്രങ്ങൾ മാറ്റിവച്ചാണ് ഈ സിനിമക്ക് ഡേറ്റ് നൽകിയതെന്ന് പറയപ്പെടുന്നു. ചിത്രത്തിന്റെ പേരും ഫസ്റ്റ് ലൂക്കും ഇപ്പോൾ പുറത്ത് വന്നിട്ടുണ്ട്. ദി പ്രീസ്റ്റ് എന്നാണ് ചിത്രത്തിന്റെ പേര്. ഫസ്റ്റ് ലൂക്കിനും സോഷ്യൽ മീഡിയയിൽ കൈയടി ലഭിക്കുന്നുണ്ട്. ഹിറ്റ് സംവിധായകനായ ജിസ് ജോയിയുടെ സഹായിയായി പ്രവര്‍ത്തിച്ചുവരികയായിരുന്നു ജോഫിന്‍ ടി ചാക്കോ. നിഗൂഢത നിഴലിക്കുന്ന ഫസ്റ്റ് ലുക്ക്‌ തന്നെ ഗംഭീരമാണെന്നും നല്ലൊരു ത്രില്ലർ പ്രതീക്ഷിക്കുന്നു എന്നും സോഷ്യൽ മീഡിയ പറയുന്നു..

Comments are closed.