അറുപതു വയസു കഴിഞ്ഞവർ ഷൂട്ടിംഗ് സെറ്റുകളിൽ ചെല്ലരുതെന്നു നിർദേശം !! മമ്മൂട്ടിയും മോഹൻലാലും അപ്പോൾ എന്ത് ചെയ്യുമെന്ന് ട്രോളുകൾപ്രതിസന്ധി കനത്തതോടെ മാസങ്ങളായി ഷൂട്ടിങ്ങുകൾ എല്ലാം നിർത്തി വച്ചിരിക്കുകയാണ്. നിർത്തിയ ഷൂട്ടിംഗ് പുനരാംരംഭിക്കുമ്പോൾ പാലിക്കേണ്ട നിർദേശങ്ങളുമായി പ്രൊഡ്യൂസഴ്സ് ഗിൽഡ് ഓഫ് ഇന്ത്യ 37 പേജ് ഉള്ള മാനദണ്ഡങ്ങൾ സമർപ്പിച്ചിരിക്കുകയാണ്. അറുപതു വയസ് കഴിഞ്ഞവരെ ഷൂട്ടിംഗ് സെറ്റുകളിൽ പ്രവേശിപ്പിക്കരുത് എന്നാണ് അതിലെ നിർദേശങ്ങളിൽ ഒന്ന്. ഇതേ ചുറ്റിപറ്റി ഒത്തിരി ട്രോളുകൾ സോഷ്യൽ മീഡിയയിൽ പടരുന്നുണ്ട്.

അത്തരം ട്രോളുകളിലൊന്ന് അറുപതു വയസിനു മുകളിൽ പ്രായമുള്ള മലയാളം സൂപ്പർസ്റ്റാറുകളായ മമ്മൂട്ടിയും മോഹൻലാലും അങ്ങനെയെങ്കിൽ ഷൂട്ടിംഗ് സെറ്റുകളിൽ ഉണ്ടാകും എന്നുള്ളതാണ്. ആദ്യ മൂന്ന് മാസത്തേക്ക് ആണ് അറുപതു വയസിനു മുകളിലുള്ളവരെ ഷൂട്ടിംഗ് സെറ്റുകളിൽ നിന്നു ഒഴിവാക്കണം എന്ന നിർദേശം ഉള്ളത്. ഇതാണ് ട്രോളന്മാർ ട്രോളുകളായി മാറ്റിയത്.

പ്രൊഡ്യൂസഴ്സ് ഗിൽഡ് സമർപ്പിച്ച നിർദേശങ്ങൾ അനുസരിച്ചു ഷൂട്ടിംഗ് ആരംഭിക്കുന്നതിനു 45 മിനിറ്റ് മുൻപേ അഭിനേതാക്കളും സംഘവും ഷൂട്ടിംഗ് സെറ്റിൽ എത്തണം. സാമൂഹിക അകലം ഉറപ്പാക്കാൻ കളങ്ങൾ വരച്ചു അതിൽ വേണം നിൽക്കാൻ. ബെഞ്ചുകൾക്ക് പകരം എടുത്തുമാറ്റാൻ കഴിയുന്ന കസേരകൾ കൊണ്ടിടണം. മേക്ക് അപ് മാസ്കുകൾ ഉപയോഗിക്കരുത്. മേക്കപ്പ് ജീവനക്കാർ മാസ്കും ഗ്ലൗസും ധരിക്കണം എന്നൊക്കെ ആണ് നിർദ്ദേശങ്ങൾ.

Comments are closed.