ലോക്ക് ഡൗണിന് ശേഷം മമ്മൂക്ക വീട്ടിലേക്ക് വിളിച്ചിട്ടുണ്ട് !! ഗോകുലൻഒരുപിടി നല്ല കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയതാരമായി മാറിയ ഒരാളാണ് ഗോകുലൻ.ഗോകുലിന്റെ വിവാഹം ആയിരുന്നു ഇന്ന്. പെരുമ്പാവൂരിലെ ഇരവിച്ചിറ ക്ഷേത്രത്തിൽ ഇന്നു രാവിലെ ലളിതമായ ചടങ്ങുകളിലൂടെ ഗോകുലൻ ധന്യയുടെ കഴുത്തിൽ മിന്നു ചാർത്തി. പെരുംബാവുർ അയ്മുറി സ്വദേശിയാണ് ധന്യ.കോവിഡ് ജാഗത്രയുടെ ഭാഗമായി സർക്കാരിന്റെ നിർദേശങ്ങൾ പാലിച്ചു ആണ് വിവാഹം നടത്തിയത്. ഗോകുലൻ മനോരമക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞ വാക്കുകൾ ഇങ്ങനെ.“വിവാഹമുണ്ടെങ്കിൽ അത് ലളിതമായി നടത്തണമെന്നായിരുന്നു എന്റെ ആഗ്രഹം. സിനിമാക്കാരൻ ആകുന്നതിനു മുൻപേയുള്ള ആഗ്രഹമായിരുന്നു അത്. എന്റെ ആഗ്രഹം പോലെ തന്നെ സംഭവിച്ചു. ഇതൊന്നും ഇത്ര വലിയ ആഘോഷിക്കപ്പെടേണ്ട തോന്നിയിട്ടില്ല. എന്റെ അഭിപ്രായത്തിൽ വിവാഹമല്ല, ദാമ്പത്യമാണ് ആഘോഷിക്കപ്പെടേണ്ടത്.

സിനിമയിലെ സുഹൃത്തുക്കളെ വിവാഹം അറിയിച്ചിരുന്നു. കുറെ പേർ എന്നെ വിളിച്ച് അഭിനന്ദനം അറിയിച്ചിരുന്നു. എനിക്ക് പ്രിയപ്പെട്ട മമ്മൂക്ക, ജയസൂര്യ ചേട്ടൻ, മണികണ്ഠൻ, സുധി കോപ്പ, ലുക്ക്മാൻ, എന്നിങ്ങനെ നിരവധി പേർ വിളിച്ചിരുന്നു. ലോക്ഡൗണിനു ശേഷം ഞങ്ങളെ ഒരുമിച്ച് മമ്മൂക്ക വീട്ടിലേക്ക് ക്ഷണിച്ചിട്ടുണ്ട്. എല്ലാവരും സന്തോഷം അറിയിച്ചു. ഒരുപാടു പേർ പങ്കെടുക്കാൻ ആഗ്രഹിച്ചതായിരുന്നു എന്റെ വിവാഹം. കുറെ കാലത്തെ കാത്തിരിപ്പിനു ശേഷമുണ്ടായ കല്ല്യാണമല്ലേ.”

Comments are closed.