കഥാപാത്രം മാറിയാൽ മമ്മൂട്ടിയും മാറും !!സ്വഭാവം മാറും !!ഭാഷയും സ്റ്റൈൽ തന്നെ മാറും !!മലയാളത്തിന്റെ മഹാനടന്റെ മറ്റൊരു കിടിലൻ വേഷം കൂടെ പ്രേക്ഷകരുടെ മുന്നിൽ എത്തിയിരിക്കുകയാണ്.ഷൈലോക്കിന്റെ വൻ വിജയത്തിന്റെ നട്ടെല്ല് മമ്മൂക്കയുടെ എനെർജെക്ടിക് ആയ പ്രകടനമാണ്. വാക്കിലും നോക്കിലും ആക്ഷനിലും മമ്മൂട്ടി ബോസിന് നൽകിയ മേക്ക് ഓവർ അവിശ്വസനീയമാണ്. ഒരു കഥാപാത്രത്തിനെയും പല തലത്തിൽ ട്രീറ്റ്‌ ചെയ്യുന്ന മമ്മൂക്കയുടെ മികവിനെ പറ്റിയുള്ള ഒരു കുറിപ്പ് ഇപ്പോൾ വൈറലാണ്. കുറിപ്പ് ഇങ്ങനെ.

ഉണ്ടയിലെ മണിസാർ അവശനായിരുന്നു , ഒരു ബോക്‌സ് നിറയെ മരുന്നുകൾ സന്തതസഹചാരിയായി കൂടെ ഉണ്ടായിരുന്ന ഹൃദയ രോഗി. എന്തുകൊണ്ട് മമ്മൂട്ടിക്ക് ആ വേഷം മികച്ചതാക്കി എന്നു എല്ലാർക്കും അറിയാം അദ്ദേഹത്തിലെ നടന്റെ തിളക്കം കൊണ്ടു. പക്ഷെ ചിലർ പറയുന്നത് ശ്രദ്ധിച്ചിട്ടുണ്ട് “ഉണ്ടയിലെ മണിസാർ ജീവിതത്തിലെ മമ്മൂട്ടിയെ പോലെ ആണ് പ്രായം ഏറിയ മനുഷ്യൻ, അധികം സാഹസങ്ങളും കൈയും മേലും അനങ്ങാതെയും ഉള്ള വേഷം ആയത് കൊണ്ടാണ് മികച്ചത് ആക്കിയതെന്നു. ആ പറഞ്ഞവനെ ഒന്നും മൈൻഡ് ചെയ്യണ്ട കാര്യം ഇല്ലെങ്കിലും ഷൈലോക്കിലെ ബോസ് കൊടുത്തത് അവർക്കുള്ള ഉത്തരമാണ്.

കഥാപാത്രം മാറിയാൽ മമ്മൂട്ടിയും മാറും..അയാളുടെ സ്വഭാവം മാറും ഭാഷ മാറും,സ്റ്റൈൽ മാറും സംസാരം മാറും, ഉണ്ടയിലെ മണി സാർ തന്നെയല്ലേ ഷൈലോക്കിലെ ബോസ് എന്നു നമ്മളെ സംശയിപ്പിക്കാൻ കെൽപ്പ് ഉള്ള മുതലാണ്. ഷൈലോക്കിൽ ഉടനീളം കണ്ടത് 68കാരന്റെ അഴിഞ്ഞാട്ടമാണ്‌ . His One Man Show !! മമ്മൂട്ടി ജീവിതത്തിൽ മണിസാറോ ബോസോ അല്ല. വേണ്ട സ്ഥലത്ത് വേണ്ട സാധനങ്ങൾ വേണ്ട രീതിയിൽ ഉപയോഗിക്കാൻ അറിയാവുന്ന നടനാണ്..

Comments are closed.