ചുമ്മാ കിഴി…എജ്ജാതി മേക്ക് ഓവർ..മാമുക്കോയ റോക്ക്സ്മലയാള സിനിമയിലെ ചിരിയുടെ സുൽത്താനാണ് മാമുക്കോയ. കോഴിക്കോടൻ ശൈലിയിൽ ഉള്ള സംസാര രീതിയും, ഒരു രക്ഷയുമില്ലാത്ത കോമെടി ടൈമിങ്ങുമായി മാമുക്കോയ പതിറ്റാണ്ടുകളായി മലയാള സിനിമയുടെ പ്രിയങ്കരനാണ്. മാമുക്കോയയുടെ ഒരു കിടിലൻ ഫോട്ടോഷൂട് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.റെയിൻബോ മീഡിയ നടത്തിയ ഫോട്ടോഷൂട്ടിൽ കോട്ടും സ്യുട്ടും അണിഞ്ഞ കിടിലൻ ലുക്കിലാണ് മാമുക്കോയ എത്തുന്നത്.

അനവധി ട്രോൾ വിഡിയോകളിലും മെംമുകളിലും തഗ് ലൈഫിൽ മാമ്മുക്കോയയെ എഡിറ്റ് ചെയ്തു നമ്മൾ കണ്ടിട്ടുണ്ട്. ഇപ്പോളിതാ അതുക്കും മേലെയാണ് ഈ ഫോട്ടോഷൂട്ട്‌. 1979 ൽ തുടങ്ങിയ സിനിമ ജീവിതമാണ് അദ്ദേഹത്തിന്റേത്. അന്യരുടെ ഭൂമി ആയിരുന്നു ആദ്യ ചിത്രം. നാടക വേദികളിൽ നിന്നുമാണ് അദ്ദേഹം സിനിമയിൽ എത്തുന്നത്. സത്യൻ അന്തിക്കാട് ചിത്രങ്ങളിലൂടെ ആണ് മുഖ്യധാരാ സിനിമ പ്രേക്ഷകർക്കിടയിൽ അദ്ദേഹം പ്രശസ്തനാകുന്നത്.

2004ൽ പെരുമഴക്കാലത്തിലൂടെ മികച്ച രണ്ടാമത്തെ നടനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയ അദ്ദേഹം 2008 മികച്ച ഹാസ്യനടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും നേടിയിരുന്നു.പ്രിയദർശൻ ഒരുക്കുന്ന മലയാള സിനിമയിലെ ഏറ്റവും ബഡ്ജറ്റഡ് ചിത്രം കുഞ്ഞാലി മരക്കാരിൽ അബൂബക്കർ ഹാജി എന്നൊരു വേഷത്തിൽ ആകും അദ്ദേഹം അടുത് പ്രേക്ഷകരുടെ മുന്നിൽ എത്തുന്നത്.

Comments are closed.