യു കെ യിലും മാമാങ്കത്തിന് ഫാൻസ്‌ ഷോകൾ !!ചരിത്രത്തിൽ ആദ്യമായി ഒരു സിനിമക്ക് 10 പ്രീമിയർ ഷോകൾആരാധകർ ഡിസംബർ പന്ത്രണ്ടു ആകാനുള്ള കാത്തിരിപ്പിലാണ്. മാമാങ്കം എന്ന ബ്രഹ്മാണ്ഡ ചിത്രത്തിന്റെ റീലീസ് ആഘോഷങ്ങൾക്കായി ആരാധകർ തയാറെടുപ്പുകൾ നടത്തുകയാണ്. മലയാള സിനിമയിലെ ഏറ്റവും വമ്പൻ ചിത്രം എന്ന ഖ്യാതിയും പേറി വരുന്ന മാമാങ്കം കെട്ടിലും മട്ടിലും പ്രേക്ഷകരെ വിസ്മയിപ്പിക്കാൻ പോന്നതാണ്. അഭിനേതാക്കളുടെ കാര്യത്തിലും ടെക്നിഷ്യന്മാരുടെ കാര്യത്തിലുമെല്ലാം മാമാങ്കത്തിന് അതി ഗംഭീരം എന്ന് തന്നെ വിളിക്കാൻ കഴിയും.

മാമാങ്കത്തിന്റെ യു കെ യിലെ ഫാൻസ്‌ ഷോയുടെ ഔദോഗിക ടിക്കറ്റ് വില്പന ഇന്നലെ ലണ്ടനിൽ വെച്ച് നടന്നു. പ്രൗഡഗംഭീരമായ ചടങ്ങിന്റെ ഉദ്ഘാടനം യൂറോപ്പിലെ ഏഷ്യാനെറ്റ്‌ ഡയറക്ടർ ശ്രീകുമാർ നിർവഹിച്ചു. യുകെയിലെ മമ്മൂട്ടി ഫാൻസ്‌ അംഗങ്ങൾ എല്ലാവരും പങ്കെടുത്ത ആഘോഷത്തിൽ ഫാൻസ്‌ ക്ലബ്‌ സെക്രട്ടറി ബിജോയ്‌ക്കു ആദ്യ ടിക്കറ്റ് നൽകി. യുകെയിലെ മമ്മൂട്ടിയുടെ കടുത്ത ആരാധകരായ സ്റ്റീവ് വെസ്റ്റനും, മാർഗരറ്റ് മിച്ചെലും പ്രീമിയർ ഷോയ്ക്കുള്ള ടിക്കറ്റുകൾ സ്വന്തമാക്കി. യുകെയിൽ റെക്കോർഡ് റിലീസിന് ഒരുങ്ങുന്ന മാമാങ്കത്തിന് ചരിത്രത്തിൽ ആദ്യമായി 10 പ്രീമിയർ ഷോ ആണ് ഒരുക്കിയിരിക്കുന്നത്.

മലയാളത്തിലെ ഏറ്റവും വലിയ സിനിമ ആയ മാമാങ്കം Vingles യൂറ്റ്യൂബ് ചാനലിന് വേണ്ടി RFT എന്റർടൈൻമെന്റസ് ആണ് വിതരണം നടത്തുന്നത്. യു എ ഇ, ജി സി സി യിലുമെല്ലാം വമ്പൻ റീലീസായി ആണ് മാമാങ്കം എത്തുന്നത്. മലയാളത്തിൽ മാത്രമല്ല തെലുങ്കിലും തമിഴിലും ബോളിവുഡിലുമെല്ലാം മാമാങ്കം മൊഴിമാറ്റി പ്രദർശനത്തിനെത്തും. ഇന്ത്യൻ സിനിമയുടെ തന്നെ അഭിമാനമായി മാറട്ടെ മാമാങ്കം എന്ന് ആശംസിക്കാം.

Comments are closed.