നാൽപ്പത്തിയഞ്ച് രാജ്യങ്ങളിൽ ഒരുമിച്ചു റീലീസിനെത്താൻ മാമാങ്കം !!ഇന്ത്യൻ സിനിമയിലെ തന്നെ വിസ്മയമാകാൻ ഒരുങ്ങുകയാണ് മാമാങ്കം. ഡിസംബർ പന്ത്രണ്ടിന് ആണ് വൈഡ് റിലീസ് ആയി മാമാങ്കം എത്തുന്നത്. മലയാളത്തിൽ മാത്രമല്ല ഹിന്ദി തമിഴ്, തെലുങ്ക് ഭാഷകളിലും ചിത്രം മൊഴി മാറ്റി എത്തുന്നുണ്ട്. അതാതു ഭാഷകളിലെ വമ്പൻ ഡിസ്ട്രിബ്യുട്ടർമാരാണ് ചിത്രം പ്രേക്ഷകർക്ക് മുന്നിലെത്തിക്കുന്നത്. മലയാള സിനിമ ചരിത്രത്തിൽ ആദ്യമായി നാല്പത്തി അഞ്ചു രാജ്യങ്ങളിൽ ഒരുമിച്ചു റീലിസിനെത്തുന്ന ആദ്യ ചിത്രമാണ് മാമാങ്കം.

കേരളത്തില്‍ മാത്രം മുന്നൂറിന് മുകളിൽ തീയേറ്ററുകളിലാണ് മാമാങ്കം റീലിസിനെത്തുന്നതെന്നറിയുന്നു. ഒപ്പം തന്നെ പല രാജ്യങ്ങളിലും ആദ്യമായി ഫാൻസ്‌ ഷോ ചാർട്ട് ചെയുന്ന മലയാള സിനിമയെന്ന ഖ്യാതിയും നേടുന്നു മാമാങ്കം. വമ്പൻ വിതരണ കമ്പനികളാണ് മാമാങ്കത്തിന്റെ വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത്. തെലുങ്കിൽ മാമാങ്കം വിതരണത്തിന് എടുത്തിരിക്കുന്നത് സൂപ്പർതാരം അല്ലു അർജുന്റെ അച്ഛൻ അല്ലു അരവിന്ദ് മേൽനോട്ടം വഹിക്കുന്ന ഗീത ആർട്സ് ആണ്. വമ്പൻ ചിത്രങ്ങൾ നിർമ്മിച്ചിട്ടുള്ള ടീം ആണ് ഗീത ആർട്സ്. യാത്ര എന്ന ചിത്രം മമ്മൂട്ടിക്ക് തെലുങ്ക് നാട്ടിൽ നൽകിയ മൈലേജ് ചിത്രത്തിന് സഹായകമാകും. വമ്പൻ റീലീസാണു ചിത്രത്തിന് തെലുങ്കാനയിലും ആന്ധ്രായിലും പ്ലാൻ ചെയ്തിരിക്കുന്നത്

ഉണ്ണി മുകുന്ദൻ, അനു സിതാര, കനിഹ, സിദ്ദീഖ്, തരുൺ അറോറ, സുദേവ് നായർ, സുരേഷ് കൃഷ്ണ, മാസ്റ്റർ അച്യുതൻ, ഇനിയ, നീരജ് മാധവ്, മണികണ്ഠൻ, വത്സല മേനോൻ, കവിയൂർ പൊന്നമ്മ, മാലാ പാർവ്വതി എന്നിവരാണ് മമ്മൂട്ടിക്കൊപ്പം പ്രധാന വേഷത്തിൽ എത്തുന്നത്. പ്രാചി ടെഹ്‌ലാൻ ആണ് നായികയായി എത്തുന്നത്

Comments are closed.